സാഹചര്യത്തെ മാദ്ധ്യമങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തു; വധശ്രമത്തിന് കേസ് എടുത്തതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകനോട് മാപ്പപേക്ഷിച്ച് മോഹൻ ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാഹചര്യത്തെ മാദ്ധ്യമങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തു; വധശ്രമത്തിന് കേസ് എടുത്തതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകനോട് മാപ്പപേക്ഷിച്ച് മോഹൻ ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 10:38 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: സ്വത്ത് തർക്കത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ ആക്രമണത്തിനിരയായ മാദ്ധ്യമപ്രവർത്തകനോട് മാപ്പ് അപേക്ഷിച്ച് തെലുങ്ക് നടൻ മോഹൻ ബാബു. മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത കേസിൽ മോഹൻ ബാബുവിനെതിരെ വധശ്രമക്കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അന്നത്തെ സാഹചര്യത്തെ മാദ്ധ്യമങ്ങൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്നും, സാമൂഹിക വിരുദ്ധരിൽ നിന്ന് സ്വയം സംരക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് മോഹൻ ബാബുവിന്റെ അവകാശവാദം. സംഭവം നിർഭാഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുകയാണെന്നും മോഹൻ ബാബു പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. ആക്രമണത്തിനിരയായ മാദ്ധ്യമപ്രവർത്തകൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ്.

” വ്യക്തിപരമായ കുടുംബ തർക്കം പൊതു ഇടത്തിന് മുന്നിലെത്തി മറ്റൊരു സാഹചര്യത്തിലേക്ക് മാറിയത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറായി ആരോഗ്യപരമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഉടൻ തന്നെ ഈ വിഷയത്തിൽ മാപ്പ് പറയുമായിരുന്നു. സംഭവമുണ്ടായ ദിവസം സാമൂഹിക വിരുദ്ധർ ഉൾപ്പെടെ 50ഓളം പേർ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. ആ സമയത്ത് ആത്മസംയമനം നഷ്ടപ്പെട്ടുപോയി.

ഏതൊരു വ്യക്തിയേയും പോലെ പെട്ടെന്ന് ആ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു. അങ്ങനെയാണ് മാദ്ധ്യമപ്രവർത്തകനും പരിക്കേറ്റത്. മാദ്ധ്യമങ്ങൾ ആ സാഹചര്യത്തെ അശ്രദ്ധമായി കൈകാര്യം ചെയ്തു. എന്നിരുന്നാൽ പോലും ആ മാദ്ധ്യമപ്രവർത്തകനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ജോലി ചെയ്യുന്ന സ്ഥാപനത്തോടും ക്ഷമാപണം നടത്തുകയാണ്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും” മോഹൻ ബാബു കുറിച്ചു.

ആക്രമണത്തിനിരയായ മാദ്ധ്യമപ്രവർത്തകന്റെ പരാതിയിലാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മോഹൻ ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മോഹൻബാബുവും മകനും തമ്മിലുള്ള തർക്കം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹം രോഷാകുലനായി മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. മൈക്ക് പിടിച്ചുവാങ്ങിയ മോഹൻ ഇതുപയോഗിച്ച് തലയ്‌ക്ക് അടിക്കുകയായിരുന്നു.

Tags: MOHAN BABUapologises to journalist
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies