രാത്രി ജയിലിൽ തന്നെ; അല്ലു അർജ്ജുന്റെ മോചനം ശനിയാഴ്ച രാവിലെ; രാത്രി വിട്ടയയ്ക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്ന് ജയിൽ അധികൃതർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാത്രി ജയിലിൽ തന്നെ; അല്ലു അർജ്ജുന്റെ മോചനം ശനിയാഴ്ച രാവിലെ; രാത്രി വിട്ടയയ്‌ക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്ന് ജയിൽ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 12:00 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരാൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജ്ജുന്റെ മോചനം വൈകും. ശനിയാഴ്ച രാവിലെയാകും മോചനമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.

തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവ് അല്ലു അർജ്ജുനെ പാർപ്പിച്ചിരിക്കുന്ന ഹൈദരാബാദ് സെൻട്രൽ ജയിലിൽ രാത്രിയോടെ എത്തിച്ചിരുന്നു. എന്നാൽ തടവുകാരെ രാത്രി വിട്ടയയ്‌ക്കാൻ ജയിൽ മാനുവലിൽ നിയന്ത്രണങ്ങളുണ്ടെന്നാണ് ജയിൽ അധികൃതരുടെ വാദം. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ താരം ജയിൽമോചിതനാകുമെന്നാണ് റിപ്പോർട്ട്.

പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നമ്പളളി കോടതിയിൽ ഹാജരാക്കിയ അല്ലു അർജ്ജുനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് ഹൈദരാബാദ് സെൻട്രൽ ജയിലിലെത്തിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ രാത്രി തന്നെ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ജാമ്യ ഉത്തരവ് പരിശോധിച്ച ശേഷമാണ് ജയിൽ അധികൃതർ രാത്രിയിൽ വിട്ടയയ്‌ക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.

അല്ലുവിന്റെ അറസ്റ്റ് തെലങ്കാനയിൽ രാഷ്‌ട്രീയ വിവാദമായി മാറിയതിനിടെയാണ് താരത്തിന് ഒരു രാത്രി ജയിൽവാസം അനുഭവിക്കേണ്ടി വരുന്നത്. ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പുഷ്പ 2 പ്രീമിയർ നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഭാര്യ അല്ലു സ്‌നേഹ റെഡ്ഡിക്കും ചിത്രത്തിലെ നായിക രശ്മികയ്‌ക്കും ഒപ്പം അല്ലു അർജ്ജുൻ എത്തിയിരുന്നു. അല്ലു അർജ്ജുനെ കാണാനായി ആരാധകരും വൻതോതിൽ തിയറ്ററിൽ തടിച്ചുകൂടി. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും അല്ലു അർജ്ജുനെ കാണാനെത്തിയ ആരാധിക മരണപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ തിയറ്റർ ഉടമകൾക്കും അല്ലു അർജ്ജുനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Tags: ഹൈദരാബാദ്അല്ലു അർജ്ജുൻഅല്ലു അർജ്ജുൻ ജുഡീഷ്യൽ കസ്റ്റഡി
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies