മധുവിധു യാത്ര കഴിഞ്ഞുളള മടക്കം മരണത്തിലേക്ക്; നിഖിലും അനുവും യാത്രയായത് ആദ്യ ക്രിസ്മസും പിറന്നാളും ആഘോഷിക്കാനിരിക്കെ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മധുവിധു യാത്ര കഴിഞ്ഞുളള മടക്കം മരണത്തിലേക്ക്; നിഖിലും അനുവും യാത്രയായത് ആദ്യ ക്രിസ്മസും പിറന്നാളും ആഘോഷിക്കാനിരിക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്കുളള മടക്കത്തിലായിരുന്നു നിഖിലും അനുവും. വീടിന് ഏഴ് കിലോമീറ്ററോളം അകലെ അവരെ മരണം വാഹനാപകടത്തിന്റെ രൂപത്തിൽ കവർന്നെടുത്തു. വിവാഹം കഴിഞ്ഞ് ഇരുവരും ഒരുമിച്ചുളള ആദ്യ ക്രിസ്മസും അനുവിന്റെ പിറന്നാളും പുതുവർഷവുമൊക്കെ വീട്ടുകാർക്കൊപ്പം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ് മലേഷ്യയിലെ മധുവിധു യാത്ര കഴിഞ്ഞ് ഇരുവരും നാട്ടിലെത്തിയത്.

നവംബർ 30 നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. ഒരേ പളളിയിൽ ഇടവകാംഗങ്ങളായിരുന്ന ഇരുവരും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. പ്രണയം പൂവണിഞ്ഞ് ഒരുമിച്ച് ജീവിച്ചുതുടങ്ങിയ സന്തോഷത്തിലായിരുന്നു ഇരുവരും. മെക്കാനിക്കൽ എൻജിനീയറായ നിഖിൽ 2020 വരെ ഗൾഫിലായിരുന്നു. അവിടെ നിന്നാണ് പിന്നീട് കാനഡയിലേക്ക് പോയത്. അനു എംഎസ്ഡബ്ല്യു കഴിഞ്ഞിരുന്നു.

മലേഷ്യയിലെ ബന്ധുക്കളുടെ അടുത്തേക്കാണ് ഇരുവരും ഹണിമൂണിന് പോയത്. തിരികെ എത്തിയ നവദമ്പതികളെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോയതാണ് നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പനും അനുവിന്റെ പിതാവും റിട്ടയേർഡ് സൈനികനുമായ ബിജു പി ജോർജും. ആ യാത്രയ്‌ക്കിടെയാണ് ദാരുണമായ അപകടം.

ക്രിസ്മസും പുതുവർഷവും അനുവിനും കുടുംബത്തിനുമൊപ്പം ആഘോഷിച്ച് ജനുവരി 18 ന് തിരിച്ചുപോകാനിരുന്നതാണ് നിഖിൽ. അടുത്ത ദിവസം അനുവിന്റെ പിറന്നാൾ ആയിരുന്നു. വിവാഹ ശേഷമുളള ആദ്യ പിറന്നാൾ ആഘോഷിക്കാൻ കൂടിയാണ് ഇരുവരും ഇന്നലെ തിരിച്ചെത്തിയത്.

ബസിന്റെ വലതുഭാഗത്തേക്കാണ് കാർ ഇടിച്ചുകയറിയത്. സമീപവാസികൾ വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ അനുവിന് മാത്രമാണ് ജീവൻ ഉണ്ടായിരുന്നത്. ബാക്കി മൂന്ന് പേരും ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

അനുവും നിഖിലും പിന്നിലെ സീറ്റിന് അടിയിലേക്ക് കിടക്കുകയായിരുന്നു. പിന്നിലെ ഒരു ഡോർ മാത്രമാണ് തുറക്കാൻ പറ്റിയത്. അനുവിന് ജീവനുണ്ടായിരുന്നതിനാൽ പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റി. അനുവിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ആംബുലൻസ് തിരിച്ചെത്തിയാണ് ബാക്കിയുളളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.

ആന്ധ്രയിൽ നിന്നുളള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായിട്ടാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ബസിനുളളിലേക്ക് കയറിയ നിലയിലായിരുന്നു.

Tags: മധുവിധു യാത്രനിഖിലും അനുവുംമുറിഞ്ഞകൽ അപകടംനവദമ്പതികൾ വാഹനാപകടംKerala Road Accident
Share
Tweet
SendShare

More News from this section

താമരശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, കുടുങ്ങിയത് രാത്രി 12 മണിയോടെ

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് വീണ്ടും മുഖ്യമന്ത്രി; പകരം മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം, കൊച്ചിയിൽ ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും, എം.ടി.യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും

ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് മറിഞ്ഞു; ചികിത്സയ്‌ക്കായി കൊണ്ടുപോയ രോഗി മരിച്ചു

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

Latest News

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies