വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

Renjith KaanjirathilbyRenjith Kaanjirathil
Sep 24, 2026, 09:53 pm IST
Facebook
Twitter
WhatsAppTelegram

സാന്റിയാഗോ: ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റകാമ മരുഭൂമിയിൽ അപൂർവമായ പൂക്കാലം. എൽ നിനോയുമായി ബന്ധപ്പെട്ട് വടക്കൻ ചിലിയിൽ ലഭിച്ച അസാധാരണ മഴയ്‌ക്ക് പിന്നാലെയാണ് സാധാരണയായി വരണ്ടുണങ്ങിയുകിടക്കുന്ന മരുഭൂമിയുടെ വലിയ ഭാഗങ്ങൾ വയലറ്റ്, വെള്ള നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് നിറഞ്ഞത്. ‘ഡെസിയർട്ടോ ഫ്ലോറിഡോ’‘(Flowering Desert ) അഥവാ ‘പൂക്കുന്ന മരുഭൂമി’ എന്നാണ് ഈ പ്രകൃതിപ്രതിഭാസം അറിയപ്പെടുന്നത്.

അറ്റകാമയുടെ മണ്ണിനടിയിൽ ദീർഘകാലം സുഷുപ്താവസ്ഥയിൽ കഴിയുന്ന വിത്തുകളും നാമ്പുകളും മഴ ലഭിക്കുന്നതോടെ മുളയ്‌ക്കുകയാണ് ചെയ്യുന്നത്. ഏകദേശം 200ഓളം സസ്യവർഗങ്ങളുടെ വിത്തുകളും നാമ്പുകളും അനുയോജ്യമായ കാലാവസ്ഥയ്‌ക്കായി മണ്ണിനടിയിൽ കാത്തുകിടക്കുന്നുണ്ടെന്നാണ് ചിലിയുടെ നാഷണൽ ഫോറസ്റ്റ് കോർപ്പറേഷനായ കോനാഫ് വ്യക്തമാക്കുന്നത്. ഇത്തവണ ലഭിച്ച അസാധാരണ മഴയാണ് ഇവയിൽ പലതിനും ഒരേസമയം മുളയ്‌ക്കാനും പൂക്കാനും സാഹചര്യമൊരുക്കിയത്.

180 മില്ലിമീറ്ററിലേറെ മഴ

ഈ സീസണിൽ അറ്റകാമയിലെ ചില പ്രദേശങ്ങളിൽ 180 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു. ഇത്രയും ഉയർന്ന മഴ അളവ് മുമ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോനാഫിലെ അറ്റകാമ ജൈവവൈവിധ്യ വിഭാഗം മേധാവി സെസാർ പിസാറോ എഎഫ്പിയോട് പറഞ്ഞു. സാധാരണയേക്കാൾ ആഴത്തിൽ മഴവെള്ളം മണലിലേക്ക് ഇറങ്ങിയതോടെ മണ്ണിനടിയിലെ സസ്യജീവിതം സജീവമാകുകയായിരുന്നു.

വയലറ്റ്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പൂക്കൾ മരുഭൂമിയുടെ വലിയ ഭാഗങ്ങളെ മൂടിയതോടെ പ്രദേശം സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ശ്രദ്ധാകേന്ദ്രമായി. പൂക്കളുടെ അപൂർവ കാഴ്ച പകർത്താൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.

ഒക്ടോബറിൽ പാരമ്യത്തിലെത്തും

കോനാഫിന്റെ പ്രവചനമനുസരിച്ച് അറ്റകാമയിലെ ഈ പൂക്കാലം ഒക്ടോബറിൽ പാരമ്യത്തിലെത്തും. ഏകദേശം 15,000 ഹെക്ടർ പ്രദേശം പൂക്കളാൽ മൂടപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം ഭൂമധ്യരേഖയ്‌ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില ഉയരുന്നതുമായി ബന്ധപ്പെട്ടതാണ്. ഇത് വിവിധ പ്രദേശങ്ങളിലെ കാറ്റിന്റെയും മഴയുടെയും രീതികളിൽ മാറ്റം വരുത്തുകയും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കും മറ്റു പ്രദേശങ്ങളിൽ വരൾച്ചയ്‌ക്കും കാരണമാകുകയും ചെയ്യുന്നു.

അറ്റകാമയിലെ പൂക്കാലം മനോഹരമായ പ്രകൃതിദൃശ്യമാണ് നൽകുന്നതെങ്കിലും, ഇത്തവണത്തെ കനത്ത മഴ ചിലിയിൽ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ജൂലൈയിലെ മഴയിൽ 13 പേർ മരിക്കുകയും ഏകദേശം 4,000 വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

Tags: Atacama Desert FlowersEl Nino Atacama BloomFlowering Desert ChileAtacama Desert 15000 Hectares
Share
Tweet
SendShare

More News from this section

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Latest News

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies