എഡ്വിനമൗണ്ട് ബാറ്റണും പത്മജ നായിഡുവിനും ഉൾപ്പെടെ ജവഹർലാൽ നെഹ്‌റു എഴുതിയ കത്തുകൾ സോണിയ ഗാന്ധി എടുത്തു: തിരികെ നല്കണമെന്ന് ആവശ്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഡ്വിനമൗണ്ട് ബാറ്റണും പത്മജ നായിഡുവിനും ഉൾപ്പെടെ ജവഹർലാൽ നെഹ്‌റു എഴുതിയ കത്തുകൾ സോണിയ ഗാന്ധി എടുത്തു: തിരികെ നല്കണമെന്ന് ആവശ്യം

രാഹുൽ ഗാന്ധിക്ക് കത്തയച്ച് പ്രധാനമന്ത്രി സംഗ്രഹാലയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2008 ൽ യുപിഎ സർക്കാരിന്റെ കാലത്ത് സോണിയ ഗാന്ധി എടുത്ത ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എഴുതിയ സ്വകാര്യ കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി സംഗ്രഹാലയ ഔദ്യോഗികമായി കത്തയച്ചു. ഇതേ ആവശ്യം ഉന്നയിച്ച് സെപ്റ്റംബറിൽ സോണിയ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന പ്രധാനമന്ത്രി സംഗ്രഹാലയ നടത്തിയിരുന്നു. അതിന് സോണിയയിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയോടുള്ള ഏറ്റവും പുതിയ അഭ്യർത്ഥന.

കത്തുകൾ യഥാർത്ഥ രൂപത്തിൽ തിരികെ നൽകാനോ ഡിജിറ്റൽ പകർപ്പുകളോ ഫോട്ടോ കോപ്പികളോ നൽകാനോ പിഎംഎംഎൽ ( The Prime Minister’s Museum and Library ) അംഗം റിസ്വാൻ കദ്രി രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കത്തുകൾ 1971-ലാണ് ഈ മ്യൂസിയത്തിൽ എത്തിയത്. 2008-ൽ അവ 51 പെട്ടികളിലാക്കി സോണിയാ ഗാന്ധിക്ക് അയച്ചതായി രേഖകളുണ്ട്.

എഡ്വിന മൗണ്ട് ബാറ്റൺ, പത്മജ നായിഡു, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ, അരുണ ആസഫ് അലി, വിജയ ലക്ഷ്മി പണ്ഡിറ്റ്, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ അക്കാലത്തെ പ്രമുഖ വ്യക്തികളും ജവഹർ ലാൽ നെഹ്‌റുവും തമ്മിലുള്ള കത്തിടപാടുകൾ ഈ ശേഖരത്തിൽ ഉൾപ്പെട്ടിരുന്നു. അതിനാൽ ഈ കത്തുകൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.

സംഭവവികാസത്തോട് പ്രതികരിച്ച് ബി.ജെ.പി എം.പി സംബിത് പത്ര എക്‌സിൽ ചെയ്ത പോസ്റ്റിൽ രാഹുൽ ഗാന്ധിയെ വിമർശിച്ചു. “എഡ്വിന മൗണ്ട്‌ബാറ്റണ് നെഹ്‌റു ജി എഴുതിയത് എന്തായിരുന്നു എന്നതാണ് എന്നെ കൗതുകപ്പെടുത്തുന്നത്. നെഹ്‌റുവും എഡ്വിനയും തമ്മിലുള്ള കത്തുകൾ തിരികെ നൽകാൻ രാഹുൽ സഹായിക്കുമോ” എന്ന് അദ്ദേഹം ചോദിച്ചു.

Tags: Pradhanmantri Sangrahalaya
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies