കൊളസ്‌ട്രോൾ എന്ന നിശബ്ദനായ കൊലയാളി; ഈ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊളസ്‌ട്രോൾ എന്ന നിശബ്ദനായ കൊലയാളി; ഈ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 11:00 am IST
Facebook
Twitter
WhatsAppTelegram

പതുങ്ങിയിരിക്കുന്ന നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോൾ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ കൊളസ്‌ട്രോൾ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് തുടർച്ചയായി ഉയർന്ന നിലയിലായാൽ അതിറോസ്‌ക്ലിറോസിസ് എന്ന അവസ്ഥയിലേക്ക് പോകാം. അതായത് രക്തക്കുഴലുകളിൽ കൊഴുപ്പിന്റെ ഘടകങ്ങൾ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ എന്നിവയെല്ലാം കൊളസ്‌ട്രോൾ കൂടുന്നതിന് കാരണമാണ്.

ചീത്ത കൊളസ്‌ട്രോൾ അധികമായാൽ രക്തധമനികളിൽ ബ്ലോക്ക് വരികയും, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഹാർട്ട് അറ്റാക്കിനും, പക്ഷാഘാതത്തിനും ഇത് വഴി വച്ചേക്കാം. കൈകാലുകളിലെ രക്തധമനികളിലെ തടസം പെരിഫെറൽ വാസ്‌കുലാർ രോഗങ്ങൾക്ക് കാരണമാകുന്നു. രക്തധമനികളിലെ ഇത്തരം തടസങ്ങൾ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള അവയവങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കാൻ കാരണമാണ്.

കാലുകളിലെ വേദന, മരവിപ്പ്, മുട്ടുവേദന ഇതെല്ലാം കൊളസ്‌ട്രോളിന്റെ ചില ലക്ഷണങ്ങളാണ്. ചർമ്മത്തിൽ മഞ്ഞനിറം കാണപ്പെടുന്നതും കൊളസ്‌ട്രോളിന്റെ സൂചനയാകാം. കണ്ണിന്റെ മൂലകളിൽ, കൈരേഖകളിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം. ഇവിടങ്ങളിൽ കാണുന്ന തിടപ്പും കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്. കണ്ണിന്റെ കോർണിയയ്‌ക്ക് ചുറ്റും നേരിയ വെളുത്ത നിറത്തിലെ ആവരണം കാണപ്പെടുന്നതും കൊളസ്‌ട്രോൾ കൂടുന്നതിന്റെ സൂചനയാണ്.

കാലുകൾ തണുത്ത് ഇരിക്കുന്നത്. കഴുത്തിന് പുറകിൽ ഉളുക്ക് വന്ന പോലത്തെ അവസ്ഥ, ശരീരത്തിൽ പലയിടങ്ങളിലും കാണപ്പെടുന്ന അസാധാരണമായ മുഴ, ചർമ്മത്തിലെ നിറവ്യത്യാസം ഇതെല്ലാം കൊളസ്‌ട്രോൾ കൂടിയെന്നതിന്റെ ലക്ഷണങ്ങളായി പലരിലും കാണാറുണ്ട്. ഹൃദയ രക്തക്കുഴലുകളിലാണ് തടസം വരുന്നതെങ്കിൽ നെഞ്ചുവേദനയും പടി കയറുമ്പോൾ കിതപ്പും ഉണ്ടാകുന്നു. ചീത്ത കൊളസ്‌ട്രോൾ അധികമായാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാം. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുമ്പോൾ തന്നെ കൃത്യമായ ചികിത്സ തേടുന്നതാണ് നല്ലത്.

Tags: cholesterolwaxyfat-like substance
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies