ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിനാണ് രാജധാനി വരെ വെല്ലുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. വേഗവീരൻ ഉടൻ ട്രാക്കിലിറങ്ങുമെന്നാണ് വിലയിരുത്തൽ. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ പതിപ്പ് ഫീൽഡ് ട്രയലുകൾക്കായി റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേസ് ഓർഗനേഷനിലേക്ക് (ഡിആർസിഒ) പുറപ്പെട്ടതായാണ് വിവരം.
മധ്യപ്രദേശിലെ ഖജുരാഹോ മുതൽ മഹാബോ വരെയുള്ള ഭാഗങ്ങളിലാകും പരീക്ഷണം നടത്തുകയെന്നാണ് വിവരം. സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് വാണിജ്യ യാത്രക്കൾക്കായി ട്രെയിൻ പുറത്തിറക്കും. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎൽ) ഐസിഎഫും സംയുക്തമായാണ് ട്രെയിൻ നിർമിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ട്രെയിന്റെ അവസാനഘട്ട പരീക്ഷണങ്ങളും ഗുണനിലാവര പരിശോധനകളും പുരോഗമിക്കുകയാണ്.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാഖും ട്രെയിൻ സർവീസ് നടത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ദീർഘദൂര യാത്രകൾക്കായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കുന്നത്. അത്യുധിക സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലിറങ്ങുക.