വാഷിംങ്ടൺ: പുതിയ ഹെയർസ്റ്റൈലിലും ലുക്കിലുമെത്തി ഞെട്ടിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻ്റർനാഷണൽ ഗോൾഡ് ക്ലബ്ബിലാണ് പുതിയ ലുക്കിൽ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും അതിലും വ്യത്യസ്തമായ ഡ്രസ്സിംഗ് സ്റ്റൈലിലുമാണ് ട്രംപ് എത്തിയത്.
കൈയ്യിലൊരു തൊപ്പിയുമായി മാദ്ധ്യമങ്ങളോട് സുഖവിവരം അന്വേഷിക്കുന്ന ട്രംപാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ആളുകളുടെയും മാദ്ധ്യമങ്ങളുടെയും അരികിലേക്ക് എത്തി, അവരോട് സംസാരിക്കുകയാണ് ട്രംപ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
Your next President, President-Elect Donald J Trump, today at the beautiful Trump International Golf Club Palm Beach!! TRUMP-VANCE 2024! #MAGA #donaldtrump #trump2024 #palmbeach #florida @realdonaldtrump @teamtrump @trumpwarroom @trumpgolfpalmbeach @trumpgolf @whitehouse45 📸:… pic.twitter.com/B4asbHZoJ0
— Michael Solakiewicz (@michaelsolakie) December 18, 2024
2025 ജനുവരി 20-നാണ് യുഎസ് പ്രഡിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയമുറപ്പിച്ചത്. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ഡോണൾഡ് ട്രംപ് അധികാരത്തിലേറുക.