വിശാഖപട്ടണം: ഐഎൻഎസ് നിർദേശക് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. സർവേ വെസൽ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ കപ്പലാണിത്. വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ഡിഫൻസ് സഹമന്ത്രി സഞ്ജയ് സേത്തിന്റെ അദ്ധ്യക്ഷതയിലാണ് കമ്മീഷനിംഗ് ചടങ്ങ് നടന്നത്.
വെള്ളത്തിനടിയിൽ നടത്തുന്ന ഹൈഡ്രോഗ്രാഫിക് സർവേ നടത്താനും ഗതിനിയന്ത്രണത്തിനും മറ്റ് സമുദ്ര പ്രവർത്തങ്ങളെ പിന്തുണയ്‌ക്കാനുമാണ് ഐഎൻഎസ് നിർദേശക് രൂപകൽപന ചെയ്തിരിക്കുന്നത്. നാല് സർവേ വെസലുകളാണ് നാവികസേനയുെട ഭാഗമാവുകയെന്നും ഇവ സമുദ്ര സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുമെന്നും സഞ്ജയ് സേത്ത് പറഞ്ഞു. വിശ്വസനീയമായ സമുദ്ര നയതന്ത്ര ഉപകരണമായും ഇവ പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻസ് നിർദേശകിന്റെ 80 ശതമാനം ഘടകങ്ങളും തദ്ദേശീയമായാണ് നിർമിച്ചിരിക്കുന്നത്. മൾട്ടി ബീം എക്കോ സൗണ്ടറുകൾ, സൈഡ് സ്കാൻ സോണറുകൾ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി) റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർഒവി) എന്നീ സംവിധാനങ്ങളാണ് ഇതിലുള്ളത്. ആഴക്കടൽ ദൗത്യങ്ങൾക്കും സുരക്ഷിതയാർന്ന യാത്രകൾക്കും ഈ സംവിധാനങ്ങൾ സഹായിക്കും. ദുർഘടമായ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ച വയ്‌ക്കാൻ ഐഎൻഎസ് നിർദേശകിനാകും.
Nirdeshak: A Voyage of Innovation & Self-Reliance
From the iconic legacy of the first #INSNirdeshak to the pioneering construction of its modern second avatar at @OfficialGRSE, Kolkata, the story continues!
As we approach the commissioning of the reincarnated Nirdeshak, witness… pic.twitter.com/O8apA1bixK
— SpokespersonNavy (@indiannavy) December 17, 2024