കണ്ണൂരിൽ സിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽ ബോംബുകൾ കണ്ടെത്തിയ സംഭവം; പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ണൂരിൽ സിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽ ബോംബുകൾ കണ്ടെത്തിയ സംഭവം; പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 10:44 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് സിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. പിടിയിലായ ഗിരീഷിന് തനിച്ച് ഇത്രയും ബോംബുകൾ നിർമ്മിക്കാനാവില്ല. സിപിഎം നേതൃത്വത്തിന്റെ ഒത്താശോടെയാണ് ബോംബ് നിർമ്മാണം നടന്നതെന്നുറപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു വലിയ സംഘം ഇതിന് പിന്നിലുണ്ടെന്നുറപ്പാണ്. അതോടൊപ്പം ഏതെല്ലാം പ്രദേശങ്ങളിൽ ഇവിടെ നിന്ന് ബോംബ് എത്തിച്ചിട്ടുണ്ടെന്നും അന്വേഷിക്കണം. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ആരെ അക്രമിക്കാനാണ് സിപിഎം നേതൃത്വം ബോംബ് നിർമ്മിച്ചതെന്ന് പൊതുസമൂഹത്തോട് പറയണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

സംഭവത്തിൽ സിപിഎം പ്രവർത്തകൻ ഗിരീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷിന്റെ വീടിന്റെ പിൻഭാഗത്ത് നിന്ന് വലിയ രീതിയിൽ സ്‌ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. പരിഭ്രാന്തിയിലായ നാട്ടുകാരാണ് പൊലിസിൽ വിവരം അറിയിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡുമെത്തി പരിശോധന നടത്തുന്നതിനിടെ വീടിന്റെ പിന്നിൽ നിലത്ത് വീണ ചിതറിയ നിലയിൽ ബോംബിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. തുടർന്നാണ് വീട് മൊത്തം പരിശോധിച്ചത്. ഇതിനിടയിലാണ് വീടിന്റെ മുകളിൽ നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.

നാല് ബോംബുകളാണ് ഇയാൾ വീടിന് മുകളിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരെണ്ണം താഴെ വീണ് പൊട്ടിയതിന്റെ ശബ്ദമായിരുന്നു നാട്ടുകാർ കേട്ടത്. വയത്തൂർ ക്ഷേത്രത്തിൽ സിപിഎം സ്വാധീനത്തിൽ സെക്യൂരിറ്റിയായി ജോലിക്ക് കയറാനുളള കാത്തിരിപ്പിലായിരുന്നു ഗിരീഷ്. സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ബിജെപി മണ്ഡലം കമ്മിറ്റിയും രംഗത്ത് വന്നിരുന്നു.

Tags: Kannur CPIMBJPCPIM Politicsഎൻ ഹരിദാസ്ഉളിക്കൽബോബുകൾസിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽബിജെപി കണ്ണൂർ
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies