പൊതുഫലങ്ങൾ: ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കോടതി വ്യവഹാരത്തിൽ ഇരിക്കുന്ന സ്വത്തു സംബന്ധമായ വിഷയങ്ങളിൽ വിജയം നേടും. കുടുംബത്തിൽ മംഗള കർമ്മത്തിനു സാധ്യത. തൊഴിൽ വിജയം, ബിസിനസിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം ഒക്കെയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗം. എന്നിരുന്നാലും വാരാന്ത്യം ശരീര സുഖക്കുറവ്, ബന്ധുജന കലഹം ഒക്കെ സാധ്യത.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
തൊഴിൽപരമായ സഞ്ചാര ക്ലേശം, കുടുംബം വിട്ടു ദൂരദേശ വാസം ഒക്കെ സാധ്യത. വാഹനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുക. എന്നാൽ വാരാന്ത്യം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. പ്രണയസാഫല്യമുണ്ടാകും. കുടുംബത്തിൽ മംഗള കർമങ്ങൾ നടന്നേക്കാം. തൊഴിലിൽ സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഒക്കെയും പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ രോഗാവസ്ഥ ഉണ്ടാവാൻ ഇടയുണ്ട്. വിദേശ യോഗം കാണുന്നു. രോഗശാന്തി ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം നേടും. വളരെക്കാലമായി പിണങ്ങിയിരുന്ന സ്വജനങ്ങളുമായി പിണക്കം മാറുകയും, അവരെ കൊണ്ട് ഗുണഫലങ്ങൾ ഉണ്ടാകുകയും ചെയ്യും. എവിടെയും മാന്യത ലഭിക്കും. അധികാര പ്രാപ്തി ഉള്ള തൊഴിൽ ലഭിക്കുക, അല്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യത.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഈശ്വര വിശ്വാസം വർദ്ധിക്കുകയും, പുണ്യ ദേശ യാത്ര ചെയുവാൻ അവസരം വന്നു ചേരുകയും ചെയ്യും. വിവാഹ ഭാഗ്യം, പുതുവസ്ത്ര ലാഭം, ഭൂമി വർദ്ധനവ്, ധനനേട്ടം, വാഹന ഭാഗ്യം ഒക്കെ ഉണ്ടെങ്കിലും ഭാര്യ ഭർതൃ സന്താന ഹാനി, ദൂരദേശ വാസം ഒക്കെയും പ്രതീക്ഷിക്കാം. ആടയാഭരണയാലങ്കര വസ്തുക്കളിൽ അനാവശ്യ ചെലവ് സൂക്ഷിക്കുക. വിദ്യാർത്ഥികളിൽ ഉണർവ്വ് ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).