അടിച്ചൊതുക്കി മന്ദാന, എറിഞ്ഞ് വീഴ്ത്തി രേണുക; വെസ്റ്റിൻഡീസിനെ നിലംപരിശാക്കി ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടിച്ചൊതുക്കി മന്ദാന, എറിഞ്ഞ് വീഴ്‌ത്തി രേണുക; വെസ്റ്റിൻഡീസിനെ നിലംപരിശാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 10:07 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ബാറ്റിങ്ങിലും ബൗളിങ്ങിലും കത്തിക്കയറിയ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ആധികാരിക വിജയം. സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് വിജയലക്ഷ്യമുയർത്തി. രേണുക സിംഗ് താക്കൂറിന്റെ അഞ്ച് വിക്കറ്റ് പ്രകടനം മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ വരിഞ്ഞുമുറുക്കി ഇന്ത്യക്ക് 211 റൺസിന്റെ കൂറ്റൻ വിജയം സമ്മാനിച്ചു.

ടോസ്‌നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച വെസ്റ്റിൻഡീസിന്റെ പ്രതീക്ഷകൾ തെറ്റി. സ്മൃതിയും സ്‌മൃതി അരങ്ങേറ്റക്കാരി പ്രതീക റാവലും ചേർന്ന് ആദ്യ വിക്കറ്റിൽ 110 റൺസ് ചേർത്തു. സ്‌മൃതിക്ക് 9 റൺസകലെ സെഞ്ച്വറി നഷ്ടമായി. 44 റൺസെടുത്ത ഹർലീൻ ഡിയോളും 34 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്നാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ വിൻഡീസിന് മോശം തുടക്കമായിരുന്നു. നേരിട്ട ആദ്യപന്തിൽ തന്നെ ക്വാന ജോസഫ് റണ്ണൗട്ടായി. റഷാദാ വില്യംസും ഡിയാൻഡ്ര ഡോട്ടിനും 3 ഉം 8 ഉം റൺസെടുത്ത് മടങ്ങി. ടോപ് ഓർഡർ തകർന്നടിഞ്ഞതോടെ വിൻഡീസിന് ഒരു ഘട്ടത്തിലും തിരിച്ചുവരാനായില്ല. ശേഷിക്കുന്ന വിക്കറ്റുകളും 103 റൺസിനിടെ വീണതോടെ വിൻഡീസിന് വമ്പൻ തോൽവിയും. 29 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളെടുത്ത രേണുക സിംഗാണ് കളിയിലെ താരം.

വഡോദര സ്റ്റേഡിയത്തിൽ നടന്ന ആദ്യ അന്താരാഷ്‌ട്ര മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും ഇന്ത്യക്ക് സ്വന്തമായി. നാട്ടിൽ ഒരു ടീമിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഏറ്റവും വലിയ രണ്ടാമത്തെ ടോട്ടലാണ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ പിറന്നത്. പരിക്കിന്റെ പിടിയിൽ നിന്നും തിരികെയെത്തി 34 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഏകദിനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ 1000 റൺസ് പിന്നിടുന്ന പത്താമത്തെ ഇന്ത്യൻ താരമായി. മിതാലിക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനാണ് ഹർമൻപ്രീത് കൗർ.

Tags: Smriti MandhanaWinHARMANPREET KAURIndia vs West IndiesIst ODIRenuka Singh Thakur
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies