അല്ലു അർജ്ജുന്റെ വീട് അക്രമിച്ച സംഭവം; അരങ്ങേറിയത് കോൺഗ്രസ് സ്‌പോൺസേർഡ് അക്രമമാണോയെന്ന് ജി കിഷൻ റെഡ്ഡി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അല്ലു അർജ്ജുന്റെ വീട് അക്രമിച്ച സംഭവം; അരങ്ങേറിയത് കോൺഗ്രസ് സ്‌പോൺസേർഡ് അക്രമമാണോയെന്ന് ജി കിഷൻ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 11:25 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: നടൻ അല്ലു അർജ്ജുന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി. അല്ലുവിന്റെ വീട്ടിലെ അക്രമം കോൺഗ്രസ് സ്‌പോർസർഷിപ്പിലാണോ പിന്തുണയോടെ ആണോ അരങ്ങേറിയതെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച പോസ്്റ്റിൽ ചോദിച്ചു. അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സഹിതമായിരുന്നു വിമർശനം.

അല്ലു അർജ്ജുന്റെ വീടിന് നേരെ നടന്ന കല്ലേറും അക്രമവും കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന പാലനം തകർന്നതിന് തെളിവാണ്. പൗരൻമാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഭരണകൂടത്തിന് ശേഷിയില്ലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ഇൻഡസ്ട്രിയിലെ കലാകാരൻമാരെ ലക്ഷ്യമിട്ടുളള അക്രമങ്ങൾ കോൺഗ്രസ് ഭരണകാലത്തെ അപകടകരമായ അവസ്ഥയിലെത്തിയെന്നും ജി കിഷൻ റെഡ്ഡി ചൂണ്ടിക്കാട്ടി.

വൈകിട്ടോടെയാണ് അല്ലു അർജ്ജുന്റെ വീട്ടിലേക്ക് ഒരു സംഘമെത്തി അക്രമം നടത്തിയത്. വീടിന്റെ പരിസരത്ത് കടന്ന് പൂച്ചട്ടികൾ തല്ലി തകർക്കുകയും അവിടെ ഉണ്ടായിരുന്നവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

പുഷ്പ 2 വിന്റെ പ്രീമിയറിനിടെ അല്ലു അർജ്ജുനെ കാണാൻ ഹൈദരാബാദിലെ തിയറ്ററിലെത്തിയ സ്ത്രീ തിക്കിലും തിരക്കിലും മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അല്ലുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു താരം ജയിൽമോചിതനായത്. ഇത് തെലങ്കാനയിൽ വലിയ വിവാദമായിരുന്നു. കോൺഗ്രസ് സർക്കാരിനെതിരെ അല്ലു അർജ്ജുൻ ആരാധകരുടെ വലിയ രോഷപ്രകടനമാണ് ഉണ്ടായത്.

സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊല്ലപ്പെട്ട സ്ത്രീയുടെ മകന്റെ ചികിത്സാ കാര്യത്തിൽ ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജ്ജുനും കുടുംബവും ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് താരത്തെ അറസ്റ്റ് ചെയ്തതും ഇപ്പോൾ വീടിന് നേരെ അക്രമം നടത്തിയതും.

Tags: Telangana congressകോൺഗ്രസ്G Kishan ReddyPushpa 2 stampedeഅല്ലു അർജ്ജുൻകേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിതെലങ്കാന ബിജെപിAllu arjun home attack
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies