തിരുവനന്തപുരം: സംസ്ഥാനത്ത് വഖ്‍ഫ് ബോർഡ് അവകാശവാദത്തിന് പിന്നാലെ തർക്കത്തിൽ കുരുങ്ങിക്കിടക്കുന്ന സ്ഥാവര സ്വത്തുക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്ത്. 1006 സ്വത്തുക്കൾക്കാണ് വഖ്ഫുമായി ബന്ധപ്പെട്ട കേസിൽ അകപ്പെട്ടിരിക്കുന്നത്. ഇതിൽ 551 വസ്തുക്കളിൽ മുസ്ലീം ജനവിഭാഗവുമായാണ് വഖ്‍ഫ് ബോർഡിന് തർക്കമുള്ളത്. ഇതര മത വിഭാഗവുമായുള്ള കേസുകളുടെ എണ്ണം 455 ആണ്.
കേരളത്തിൽ 53,330 സ്വത്തുക്കൾക്കാണ് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിൽപ്പെട്ട 1006 എണ്ണത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവിഭാഗമായും വഖ്ഫ് ബോർഡിന് കേസുണ്ട്.
മുസ്ലീം സമുദായാംഗങ്ങളെ എതിർകക്ഷികളാക്കി വഖ്ഫ് ബോർഡ് ഫയൽ ചെയ്ത കേസുകളുടെ വിവരങ്ങൾ വാംസി വെബ്സെറ്റിൽ ലഭ്യമാണ്. ഇത് പ്രകാരം
കാസർക്കോട് -16, കണ്ണൂർ- 56, കോഴിക്കോട്- 87, വയനാട്-3, മലപ്പുറം- 53, പാലക്കാട്- 41, തൃശൂർ- 61, എറണാകുളം-92, ഇടുക്കി-2, കോട്ടയം -20, ആലപ്പുഴ-38, പത്തനംതിട്ട-6, കൊല്ലം-32, തിരുവനന്തപുരം-44 എന്നിങ്ങനെയാണ് കണക്ക്.
ഇതര മതസ്ഥരുടേത് നോക്കുമ്പോൾ കാസർക്കോട് -18, കണ്ണൂർ- 42, കോഴിക്കോട്- 89, വയനാട്- 2, മലപ്പുറം- 86, പാലക്കാട്- 29, തൃശൂർ- 31, എറണാകുളം- 66 , ഇടുക്കി-1, കോട്ടയം -14, ആലപ്പുഴ-14, പത്തനംതിട്ട- 5, കൊല്ലം- 39, തിരുവനന്തപുരം- 19 എന്നിങ്ങനെയാണ് തർക്കത്തിലുള്ളത്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന വാദമാണ് ഇടത്-വലത് മുന്നണികൾ ഉയർത്തിയിരുന്നത്. എന്നാൽ കണക്കുകൾ പുറത്ത് വന്നതോടെ ഇതിലെ പൊള്ളത്തരം വ്യക്തമാകുകയാണ്. .