അരങ്ങേറ്റക്കാരനെ ചൊറിഞ്ഞ് പണിമേടിച്ചു; വിലക്കില്ല, പിഴ മാത്രം; കഷ്ടിച്ച് രക്ഷപ്പെട്ട് കോലി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അരങ്ങേറ്റക്കാരനെ ചൊറിഞ്ഞ് പണിമേടിച്ചു; വിലക്കില്ല, പിഴ മാത്രം; കഷ്ടിച്ച് രക്ഷപ്പെട്ട് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ താരം സാം കോൺസ്റ്റസിനെ വെറുതെ പോയി ചൊറിഞ്ഞ വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴചുമത്തി. ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന്റെ പത്താം ഓവർ പൂർത്തിയാക്കിയ ശേഷം താരങ്ങൾ ക്രോസ് ചെയ്യുന്നതിനിടെയാണ് സംഭവം.

പിച്ചിന് എതിർവശത്തേക്ക് നടക്കുകയായിരുന്ന സാം കോൺസ്റ്റസിനെ കോലി ബോധപൂർവം ചുമലിൽ ഇടിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. 19 കാരന്റെ ഇഷ്ട താരത്തിൽ നിന്നാണ് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നത്.

ഓൺ-ഫീൽഡ് അമ്പയർമാരും ഇരുവരെയും ശാസിച്ചിരുന്നു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമായുള്ള വിരാട് കോലിയുടെ കൂടിക്കാഴ്ച 10 മിനിറ്റ് മാത്രമാണ് നീണ്ടത്. കോലി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടത്തിയതായി കണ്ടെത്തി. ലെവൽ1 കുറ്റമാണ് വിരാട് കോലിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിനുശേഷം റിക്കി പോണ്ടിങ് അടക്കമുള്ള പല മുതിർന്ന താരങ്ങളും കോലിയുടെ പ്രകോപനപരമായ സമീപത്തിന് വിലക്കടക്കം നേരിടേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.

ലെവൽ 2 കുറ്റം ചുമത്തപ്പെട്ടാൽ 4 ഡീമെരിറ്റ് പോയിന്റുകൾ വരെ ലഭിക്കും. ഇത് ടെസ്റ്റിൽ നിന്നും താരത്തെ വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് നയിക്കുമായിരുന്നു. ഇതിൽ നിന്നാണ് കോലി കഷ്ടിച്ച് രക്ഷപ്പെട്ടത്.

വിരാട് കോലി അപ്രതീക്ഷിതമായി തന്നെ വന്ന് ഇടിക്കുകയായിരുന്നുവെന്നും കളിക്കിടെ ഇതൊക്കെ സ്വാഭാവികമെന്നുമാണ് മത്സരശേഷമുള്ള കോൺസ്റ്റസിന്റെ പ്രതികരണം. ഗ്രൗണ്ടിൽ കോലിയയെപോലെ ഒരു മുതിർന്ന താരം പത്തൊൻപതുകാരന്റെ പക്വത പോലും കാണിക്കുന്നില്ലെന്ന വിമർശനങ്ങളും ഇതിനുപിന്നാലെ ഉയർന്നിരുന്നു.

“Have a look where Virat walks. Virat’s walked one whole pitch over to his right and instigated that confrontation. No doubt in my mind whatsoever.”

– Ricky Ponting #AUSvIND pic.twitter.com/zm4rjG4X9A

— 7Cricket (@7Cricket) December 26, 2024

Tags: debutantaustraliaVIRAT KOHLIfineBoxing Day Testmatch feeSam Konstas
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies