മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ താരം സാം കോൺസ്റ്റസിനെ വെറുതെ പോയി ചൊറിഞ്ഞ വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴചുമത്തി. ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന്റെ പത്താം ഓവർ പൂർത്തിയാക്കിയ ശേഷം താരങ്ങൾ ക്രോസ് ചെയ്യുന്നതിനിടെയാണ് സംഭവം.
പിച്ചിന് എതിർവശത്തേക്ക് നടക്കുകയായിരുന്ന സാം കോൺസ്റ്റസിനെ കോലി ബോധപൂർവം ചുമലിൽ ഇടിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. 19 കാരന്റെ ഇഷ്ട താരത്തിൽ നിന്നാണ് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നത്.
ഓൺ-ഫീൽഡ് അമ്പയർമാരും ഇരുവരെയും ശാസിച്ചിരുന്നു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമായുള്ള വിരാട് കോലിയുടെ കൂടിക്കാഴ്ച 10 മിനിറ്റ് മാത്രമാണ് നീണ്ടത്. കോലി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടത്തിയതായി കണ്ടെത്തി. ലെവൽ1 കുറ്റമാണ് വിരാട് കോലിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിനുശേഷം റിക്കി പോണ്ടിങ് അടക്കമുള്ള പല മുതിർന്ന താരങ്ങളും കോലിയുടെ പ്രകോപനപരമായ സമീപത്തിന് വിലക്കടക്കം നേരിടേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.
ലെവൽ 2 കുറ്റം ചുമത്തപ്പെട്ടാൽ 4 ഡീമെരിറ്റ് പോയിന്റുകൾ വരെ ലഭിക്കും. ഇത് ടെസ്റ്റിൽ നിന്നും താരത്തെ വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് നയിക്കുമായിരുന്നു. ഇതിൽ നിന്നാണ് കോലി കഷ്ടിച്ച് രക്ഷപ്പെട്ടത്.
വിരാട് കോലി അപ്രതീക്ഷിതമായി തന്നെ വന്ന് ഇടിക്കുകയായിരുന്നുവെന്നും കളിക്കിടെ ഇതൊക്കെ സ്വാഭാവികമെന്നുമാണ് മത്സരശേഷമുള്ള കോൺസ്റ്റസിന്റെ പ്രതികരണം. ഗ്രൗണ്ടിൽ കോലിയയെപോലെ ഒരു മുതിർന്ന താരം പത്തൊൻപതുകാരന്റെ പക്വത പോലും കാണിക്കുന്നില്ലെന്ന വിമർശനങ്ങളും ഇതിനുപിന്നാലെ ഉയർന്നിരുന്നു.
“Have a look where Virat walks. Virat’s walked one whole pitch over to his right and instigated that confrontation. No doubt in my mind whatsoever.”
– Ricky Ponting #AUSvIND pic.twitter.com/zm4rjG4X9A
— 7Cricket (@7Cricket) December 26, 2024















