ആലപ്പുഴ: 16-കാരനെ വീട്ടിൽ നിന്ന് കടത്തിക്കാെണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 19-കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെ വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ എത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന 16-കാരനെയാണ് ഇവർ കൂട്ടിക്കാെണ്ടുപോയത്. ഇവരുടെ ബന്ധുവാണ് കുട്ടി. മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയെ ഇതറിഞ്ഞ വീട്ടുകാർ,
അതിൽ നിന്ന് ഒഴിവാക്കാനാണ് 16-കാരന്റെ വീട്ടിൽ താമസിപ്പിച്ചത്. ഇതിനിടെയാണ് യുവതി കുട്ടിയെയും കൂട്ടി നാടുവിട്ടത്. ഡിസംബർ ഒന്നിനാണ് ഇരുവരെയും കാണാതായത്. മൈസൂർ, പാലക്കാട്,പളനി, മലപ്പുറം , മായി എന്നിവിടങ്ങളിലാണ് ഇരുവരും ഒളിവിൽ താമസിച്ചിരുന്നത്. ആൺകുട്ടിയുടെ മാതാവ് വള്ളിക്കുന്നം പാെലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നാണ് സിഐ ടി ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇരുവരെയും കണ്ടെത്തിയത്. ലൈംഗികമായി ഉപയോഗിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നൽകി. യുവതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. കുട്ടിയെ പൊലീസ് വീട്ടുക്കാർക്കൊപ്പം വിട്ടു.