റെഡ്ഡി ഫ്‌ളവറല്ലെടാ ഫയർ!! പുഷ്പ സ്റ്റൈലിൽ ഫിഫ്റ്റി ആഘോഷം, പിന്നാലെ സെഞ്ച്വറി; ഇന്ത്യയുടെ മാനം കാത്ത് 21 കാരൻ ഓൾറൗണ്ടർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റെഡ്ഡി ഫ്‌ളവറല്ലെടാ ഫയർ!! പുഷ്പ സ്റ്റൈലിൽ ഫിഫ്റ്റി ആഘോഷം, പിന്നാലെ സെഞ്ച്വറി; ഇന്ത്യയുടെ മാനം കാത്ത് 21 കാരൻ ഓൾറൗണ്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 01:55 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിലെ നാലാം ദിനം ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയോടാണ്. വിരലിലെണ്ണാവുന്ന വിക്കറ്റുകൾ ശേഷിക്കെ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യയെ ആശ്വാസതീരത്തെത്തിച്ചത് നിതീഷിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ്. സീനിയർ താരങ്ങൾ തോറ്റുമടങ്ങിയിടത്ത് കടുത്ത സമ്മർദങ്ങൾ അതിജീവിച്ച് നിലയുറപ്പിച്ച താരം നാലാം ദിനം കളി നിർത്തുമ്പോൾ 176 പന്തിൽ 105 റൺസുമായി പുറത്താകാതെ നിൽക്കുന്നുണ്ട്.

191-6 എന്നനിലയിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 4 ടെസ്റ്റുകൾ മാത്രം കളിച്ചിട്ടുള്ള നിതീഷ് റെഡ്ഡി ക്രീസിലെത്തുന്നത്. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്ഷമയോടെ നിലയുറപ്പിച്ച് നേടിയ അർദ്ധശതകം റെഡ്ഡി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ചു. പിന്നാലെ വീരോചിതമായ സെഞ്ച്വറിയും. സ്‌കോട്ട് ബോളൻഡിന്റെ പന്തിൽ ബൗണ്ടറി പറത്തി സെഞ്ച്വറി തികയ്‌ക്കുമ്പോൾ സ്റ്റേഡിയത്തിൽ കാണികളിൽ ഒരാളായി നിന്ന നിതീഷിന്റെ പിതാവും മകന്റെ നേട്ടത്തിൽ വികാരാധീനനായി. യുവ ആൾറൗണ്ടറുടെ ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയിൽ സ്റ്റേഡിയം ഒന്നാകെ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.

“ഞങ്ങളുടെ കുടുംബത്തിന് ഇത് ഒരു പ്രത്യേക ദിവസമാണ്. ഈ ദിവസം ഞങ്ങളുടെ ജീവിതത്തിൽ മറക്കാൻ കഴിയില്ല. 14-15 വയസ്സ് മുതൽ അവൻ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. ഇപ്പോൾ അന്താരാഷ്‌ട്ര ക്രിക്കറ്റിലും. ഇത് വളരെ സവിശേഷമായ ഒരു വികാരമാണ്,” ആദം ഗിൽക്രിസ്റ്റിനോട് പ്രതികരിക്കവെ, നിതീഷ് റെഡ്ഡിയുടെ പിതാവ് മുതല്യ റെഡ്ഡി കണ്ണീരണിഞ്ഞു.

Absolute stuff of dreams ❤️
His father is in tears 🥹❤️
Nitish Kumar Reddy what a sensational knock

pic.twitter.com/WxYZRpwVmt

— 𝘿  (@DilipVK18) December 28, 2024

മഴമൂലം നാലാം ദിനം നേരത്തെ കളി അവസാനിച്ചപ്പോൾ ഇന്ത്യ 116 ഓവറിൽ 358/9 എന്ന നിലയിലാണ്.

Tags: india vs australiaBoxing Day TestNitish Reddymaiden Test century
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies