രാവിലെയോ വൈകുന്നേരമോ അതോ അത്താഴത്തിന് ശേഷമോ? നടക്കാൻ മികച്ച സമയമേത്? ഏതാണ് കൂടുതൽ ​ഗുണങ്ങൾ നൽകുന്നത്? സംശയങ്ങൾ ഇനി വേണ്ട..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാവിലെയോ വൈകുന്നേരമോ അതോ അത്താഴത്തിന് ശേഷമോ? നടക്കാൻ മികച്ച സമയമേത്? ഏതാണ് കൂടുതൽ ​ഗുണങ്ങൾ നൽകുന്നത്? സംശയങ്ങൾ ഇനി വേണ്ട..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

വ്യായാമ മുറകളിൽ ഏറ്റവും ലളിതമാണ് നടത്തം. തുടർച്ചയായി നടക്കുന്നത് ശാരീരിക, മാനസിക ആരോ​ഗ്യത്തിന് നൽകുന്ന ​ഗുണങ്ങൾ ചെറുതല്ല. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും എല്ലുകളുടെ ആരോ​ഗ്യത്തിനുമൊക്കെ നടത്തം ​ഗുണം ചെയ്യുന്നു. മാനസിക ഉല്ലാസം നൽകാനും ഉത്കണ്ഠ അകറ്റാനും നടക്കുന്നത് നല്ലതാണ്.

തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും നടക്കാൻ സമയമുണ്ടാകില്ലെന്നതാണ് വാസ്തവം. ചിലർ മടി പിടിച്ചിരിക്കുന്നവരാകും. മറ്റ് ചിലരാകട്ടെ, രാവിലെ നടക്കണോ വൈകുന്നേരം നടക്കണോ എന്നറിയാതെ ഇരിക്കുന്നവരാകും. അത്തരക്കാർക്കുള്ള ഉത്തരമിതാ..

രാവിലെത്തെ നടത്തം

രാവിലെത്തെ നടത്തം ശരീരത്തിനും മനസിനും ഉണർവ് നൽകുന്നു. അരിച്ചിറങ്ങുന്ന സൂര്യരശ്മികളും ശു​ദ്ധവായും പ്രത്യേക അനുഭൂതി തന്നെ നൽകും. രാവിലെത്തെ വെയിൽ വിറ്റാമിൻ ഡിയുടെ ഉറവിടമാണ്. എല്ലുകളുടെ ആരോ​ഗ്യത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ വിറ്റാമിൻ ഡി നടത്തത്തിലൂടെ ലഭിക്കുമെന്ന് ചുരുക്കം. ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർ തീർച്ചയായും രാവിലെ നടക്കാൻ മടിക്കേണ്ട.

വെറും വയറ്റിൽ നടക്കുന്നത് കലോറി വേ​​ഗത്തിൽ എരിച്ച് കളയാൻ സഹായിക്കും. ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവരും അതിരാവിലെ നടക്കുന്നത് നല്ലതാണ്. വിദ്യാർത്ഥികൾ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. രാവിലെ 15 മിനിറ്റെങ്കിലും നടക്കുന്നത് വലിയ മാറ്റങ്ങൾക്ക് വഴിവയ്‌ക്കും.

വൈകുന്നേരത്തെ നടത്തം

തിരക്കേറിയ ദിനത്തിന് വിരാമമിടാൻ വൈകുന്നേരത്തെ നടത്തം സഹായിക്കും. നാലുമണി കാറ്റേറ്റുള്ള നടത്തം ആ ദിവസത്തെ ഉത്കണ്ഠയും ജോലിഭാരവുമൊക്കെ മാറ്റുന്നതിൽ നിർണായകമാകും. വൈകുന്നേരം നടക്കുന്നത് വഴി ടെൻഷൻ കുറയ്‌ക്കുന്ന എൻഡോർഫിൻ ഉത്പാദനം വർ‌ദ്ധിക്കും. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്കും അമിത ജോലി ചെയ്യുന്നവരും ഇത്തരത്തിൽ നടക്കുന്നത് നല്ലതാണ്.

അത്താഴത്തിന് ശേഷമുള്ള നടത്തം

അത്താഴത്തിന് ശേഷം അരക്കാതം നടക്കണമെന്നാണ് ചൊല്ല് തന്നെ. ദഹനം ശരിയാകാനാണ് ഇങ്ങനെ ചെയ്യണമെന്ന് പറയുന്നത്. വയർ വീർക്കുന്നത് തടയാനും ​ഗ്യാസ് പ്രശ്നങ്ങൾ അകറ്റാനും ഇത് സഹായിക്കും. രാത്രിയിൽ അമിതമായി കഴിക്കുന്നവർ തീർച്ചയായും നടക്കണം.

നടക്കാൻ മികച്ച സമയമേത്?

രാവിലെയും വൈകുന്നേരവുമുള്ള നടത്തം ഹൃദയത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും കരുത്തിനും ഒരു പോലെ ​ഗുണം ചെയ്യും. വെറും വയറ്റിലുള്ള നടത്തം കലോറി എരിച്ച് കളയാൻ മികച്ച ഓപ്ഷനാണ്. ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും വൈകുന്നേരത്തെ നടത്തം സഹായിക്കും. വിശ്രമത്തിനും ഉത്കണ്ഠ അകറ്റാനും വൈകുന്നേരകമാകാം നടത്തം. ഉറക്കം നന്നാകാനും ഇത് സഹായിക്കും. 15 മിനിറ്റ് വീതം രാവിലെയും വൈകുന്നേരവും നടക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: benefitsWalkingWhich is better
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies