നീളുന്നു സുരക്ഷാ വീഴ്ചകൾ; ഉമ തോമസിന്റെ അപകടത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അഗ്നിശമനസേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീളുന്നു സുരക്ഷാ വീഴ്ചകൾ; ഉമ തോമസിന്റെ അപകടത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അഗ്നിശമനസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 09:04 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അ​ഗ്നിശമനസേന. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഫയർഫോഴ്സ് മേധാവിക്ക് കൈമാറും. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ മുഖ്യാതിഥികളായെത്തിയ വേദിയിൽ വേണ്ട സുരക്ഷാക്രമീകരണങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടിയിരുന്ന സ്ഥാനത്ത് റിബൺ കെട്ടിയ സ്റ്റീൽ പൈപ്പാണ് ഉപയോ​ഗിച്ചിരുന്നത്. സ്റ്റേജുകൾ രണ്ട് മീറ്റർ ഉയരമുള്ളതാണെങ്കിൽ 1.2 മീറ്റർ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുക എന്നതാണ് നിയമം. പൊതുമരാമത്ത് ഉദ്യോ​ഗസ്ഥരാണ് ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത്. എന്നാൽ ഇതിവിടെ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേരയാണ് ഇട്ടത്. ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും മറ്റ് രക്ഷാപ്രവർത്തകരോ, ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. ദർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചാണ് കൈവരിയൊരുക്കിയത്. പുൽത്തകിടിയിൽ നടത്താനിരുന്ന പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജൻസികളെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്തുവെങ്കിലും ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. ശ്വാസകോശത്തിലും തലയോട്ടിയിലും പരിക്കുണ്ട്. സ്ഥിതി മെച്ചപ്പെട്ടാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Tags: uma thomasGallarykaloor stadium
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies