ഷെഫാലി വര്‍മ്മയ്ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2026, 03:57 pm IST
Facebook
Twitter
WhatsAppTelegram

ദുബൈ: അന്താരാഷ്‌ട്ര വനിതാ ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ്മ. വനിതാ ടി20യില്‍ അതിവേഗം 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷെഫാലി മാറി. പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ 12 റണ്‍സ് നേടിയതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. 22 വയസും 220 ദിവസവും പ്രായമുള്ളപ്പോഴാണ് ഷെഫാലി 3000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതോടെ അയര്‍ലന്‍ഡ് താരം ഗാബി ലൂയിസിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 24 വയസും 347 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഗാബി ലൂയിസ് 3000 റണ്‍സ് തികച്ചത്.

പ്രായത്തിന്റെ റെക്കോര്‍ഡിനൊപ്പം മറ്റൊരു നേട്ടവും ഷെഫാലി സ്വന്തമാക്കി. വനിതാ അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കുറച്ച് പന്തുകളില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന താരവും ഇനി ഷെഫാലിയാണ്. 2182 പന്തുകളാണ് 3000 റണ്‍സിലെത്താന്‍ താരം നേരിട്ടത്. അന്താരാഷ്‌ട്ര വനിതാ ടി20യില്‍ 3000 റണ്‍സ് നേടുന്ന ലോകത്തിലെ 16-ാമത്തെ താരമാണ് ഷെഫാലി. ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ദാനയ്‌ക്കും ഹര്‍മന്‍പ്രീത് കൗറിനും ശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമായും ഷെഫാലി മാറി.

പാകിസ്ഥാനെതിരായ മത്സരത്തിലും പതിവ് ശൈലിയില്‍ വെടിക്കെട്ടോടെയാണ് ഷെഫാലി തുടങ്ങിയത്. സാദിയ ഇഖ്ബാലിന്റെ പന്തില്‍ സിക്‌സര്‍ പറത്തിയായിരുന്നു ഇന്നിങ്‌സിന് തുടക്കം. അടുത്ത പന്തില്‍ സിംഗിള്‍ നേടിയതോടെ 3000 റണ്‍സ് എന്ന ചരിത്രനേട്ടവും സ്വന്തമായി. പിന്നാലെ ഫാത്തിമ സനയുടെ പന്തില്‍ ബൗണ്ടറി കൂടി നേടിയ ഷെഫാലി ആറ് പന്തില്‍ 12 റണ്‍സെടുത്ത് മടങ്ങി. ചെറിയ ഇന്നിങ്‌സായിരുന്നെങ്കിലും അതിനിടെ തന്നെ ഇന്ത്യന്‍ താരത്തിന്റെ പേര് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു.

<3000 റണ്‍സ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍
<22 വയസ് 220 ദിവസം ഷെഫാലി വര്‍മ്മ (ഇന്ത്യ)
<24 വയസ് 347 ദിവസം ഗാബി ലൂയിസ് (അയര്‍ലന്‍ഡ്)
<27 വയസ് 139 ദിവസം ഇഷ ഒസ (യുഎഇ)
<27 വയസ് 171 ദിവസം സ്മൃതി മന്ദാന (ഇന്ത്യ)
<27 വയസ് 347 ദിവസം ഹെയ്ലി മാത്യൂസ് (വെസ്റ്റ് ഇന്‍ഡീസ്)

Tags: shefali varmayoungest batter to reach 3000 runst20 international
Share
Tweet
SendShare

More News from this section

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

Latest News

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies