കലൂരിലെ വിവാദ നൃത്ത പരിപാടി; സംഘാടകരായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലൂരിലെ വിവാദ നൃത്ത പരിപാടി; സംഘാടകരായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 10:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡിനായി സംഘടിപ്പിച്ച നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉമ തോമസ് എംഎൽഎ സ്‌റ്റേജിൽ നിന്ന് താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ. സുരക്ഷാ നടപടികൾ പാലിച്ചില്ലെന്നും വേണ്ടത്ര അനുമതിയില്ലായിരുന്നുവെന്നും ഉൾപ്പെടെ വിമർശനങ്ങൾ ശക്തമായതോടെയാണ് പൊലീസിന്റെ നടപടി.

നൃത്ത പരിപാടിക്കായി സ്റ്റേഡിയം തരപ്പെടുത്തി നൽകിയ കെ.കെ. പ്രൊഡക്ഷൻസ് ഉടമ കൃഷ്ണ കുമാർ, പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ സി.ഇഒ ഷമീർ അബ്ദുൾ റഹിം, സ്റ്റേജ് നിർമ്മിക്കാൻ കരാർ എടുത്ത ബെന്നി എന്നിവരാണ് അറസ്റ്റിലായത്. പലാരിവട്ടം പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരിപാടിയുടെ അനുമതിയുടെയും മറ്റും വിശദാംശങ്ങളും പൊലീസ് ഇവരിൽ നിന്നും ശേഖരിച്ചു.

സ്റ്റേജിന്റെ ഉൾപ്പെടെ നിർമ്മാണ ചുമതല മൊത്തത്തിൽ ഏറ്റെടുത്ത ഓസ്‌കാർ ഇവന്റ് മാനേജ്‌മെൻറ് ഉടമ നീരജ് നിലവിൽ ഒളിവിലാണ്. ഇയാളും മൃദംഗ വിഷൻ സി.ഇഒ ഷമീർ അബ്ദുൾ റഹിം ഉൾപ്പെടെയുള്ളവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് പരിപാടി നടത്തിയതെന്നും പങ്കെടുത്തവരിൽ നിന്നുൾപ്പെടെ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും ഉൾപ്പെടെയുള്ള പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്.

12000 പേരെ പങ്കെടുപ്പിച്ച് നടത്തിയ നൃത്ത പരിപാടിയാണ് വിവാദത്തിലായത്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ നർത്തകിയും നടിയുമായ ദിവ്യ ഉണ്ണി ഉൾപ്പെടെ പങ്കെടുത്തിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ഹൈബി ഈഡൻ എംഎൽഎ ഉൾപ്പെടെയുള്ളവരും ഉദ്ഘാടന പരിപാടിയിൽ എ്ത്തിയിരുന്നു.

എന്നാൽ ഉയരത്തിൽ കെട്ടിയിരുന്ന താൽക്കാലിക സ്റ്റേജിൽ ഒരു സുരക്ഷാ മുൻകരുതലും ഒരുക്കിയിരുന്നില്ല. സ്റ്റേജിന് താഴെ കോൺക്രീറ്റ് സ്ലാബുകളും കിടന്നിരുന്നു. 15 അടി ഉയരത്തിൽ കെട്ടിയ സ്‌റ്റേജിൽ നിന്നും കാൽ വഴുതിയാണ് ഉമ തോമസ് എംഎൽഎ താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ എംഎൽഎയുടെ തലയ്‌ക്ക് മുറിവേൽക്കുകയും വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തിൽ ചതവുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ് എംഎൽഎ.

Tags: ഉമ തോമസ് എംഎൽഎUma thomas MLAമൃദംഗ വിഷൻഓസ്‌കാർ ഇവന്റ് മാനേജ്‌മെൻറ്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies