എറണാകുളം: കാക്കനാട് പോസ്റ്റ് ഓഫീസിന് മദ്ധ്യ മേഖല പോസ്റ്റൽ സർക്കിളിലെ തപാൽ വിതരണത്തിനുള്ള അംഗീകാരം ലഭിച്ചു. വിതരണത്തിനായി വരുന്ന പാർസൽ തപാൽ ഉരപ്പടികൾ അന്ന് തന്നെ വിതരണം നടത്തിയതിനുള്ള അംഗീകാരമാണ് ലഭിച്ചത്.
എറണാകുളം കച്ചേരിപ്പടി ആശീർഭവനിൽ വച്ച് നടന്ന ചടങ്ങിൽ മദ്ധ്യ മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ സയ്യദ് റഷീദ് അഭിനന്ദന പത്രങ്ങളും മോമെൻ്റോയും കൈമാറി. പോസ്റ്റൽ ഡയറക്റ്റർ ശ്രീ എൻ ആർ ഗിരി പങ്കെടുത്തു. രജിസ്ട്രേഡ്,സ്പീഡ് പോസ്റ്റ്,വാല്യൂ പേയബിൾ,ക്യാഷ് ഓൺ ഡെലിവറി തുടങ്ങിയ പാർസൽ തപാൽ ഉരുപ്പടികൾ അതാത് ദിവസം തന്നെ വിതരണം നടത്തിയതിനാണ് അംഗീകാരം.
എറണാകുളം, ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യ മേഖല തലത്തിലാണ് അംഗീകാരം. പോസ്റ്റ് മാസ്റ്റർ ശ്രീ ടോംസ് കേ ജോണി, പോസ്റ്റൽ അസിസ്റ്റൻ്റ്മാരായ വിനീത് സി എ, യു ഡി ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മാൻമാരായ അഭിലാഷ് കേ അരവിന്ദ്, നിഖിൽമോൻ പി എസ് എന്നിവരാണ് തപാൽ വിതരണം നടത്തുന്നത്.