A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ, മാർക്കോയെ കുറ്റം പറയേണ്ട കാര്യമില്ല, ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ കുറിച്ച് പരാതികളൊന്നും കേട്ടിട്ടില്ല: ബാബു ആന്റണി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ, മാർക്കോയെ കുറ്റം പറയേണ്ട കാര്യമില്ല, ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ കുറിച്ച് പരാതികളൊന്നും കേട്ടിട്ടില്ല: ബാബു ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 03:41 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയെ പ്രശംസിച്ച് നടൻ ബാബു ആന്റണി. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും മാർക്കോയുടെ മേക്കിം​ഗിനെയും പുകഴ്‌ത്തിയ ബാബു ആന്റണി, തന്റെ ഏറെ നാളത്തെ ആ​ഗ്രഹവും പങ്കുവച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ബാബു ആന്റണി ചിത്രത്തെയും അണിയറപ്രവർത്തകരെയും പ്രശംസിച്ചത്.

താൻ ഒരിക്കലും വയലൻസിനെ പിന്തുണക്കുന്നില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എല്ലാ അതിരുകളും കടന്ന് മാർക്കോ എന്ന മലയാളം ആക്ഷൻ സിനിമ മുന്നേറുന്നു എന്ന് കേൾക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു വയലൻസ് ചിത്രമാണ് മാർക്കോയെന്ന് അണിയറപ്രവർത്തകർ ആദ്യം മുതൽ തന്നെ വ്യക്തമാക്കിയിരുന്നു. എ സർട്ടിഫിക്കറ്റും ചിത്രത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ കുറ്റം പറയേണ്ട ആവശ്യമില്ല.

സിനിമയിലെ വയലൻസിനെ കുറിച്ചാണ് പലരും പരാതികൾ പറയുന്നത്. എന്നാൽ ഉണ്ണി മുകുന്ദനെയോ, ചിത്രത്തിന്റെ മേക്കിം​ഗിനെ കുറിച്ചോ ആരും കുറ്റം പറയുന്നതായി ഞാൻ കേട്ടിട്ടില്ല. മലയാളത്തിലെ ആക്ഷൻ സിനിമകളിൽ അതിരുകൾ കടന്ന ഉണ്ണി മുകുന്ദനും ഹനീഫ് അദേനിക്കും അഭിനന്ദനങ്ങൾ.

ഞാൻ ചെയ്ത ആക്ഷൻ സിനിമകളെല്ലാം ചെറിയ ബജറ്റിൽ നിർമിച്ചിരുന്നതായിരുന്നു. ഒരു ആക്ഷൻ സീനുകൾ പൂർത്തിയാക്കാൻ ആറ് മണിക്കൂറാണ് വേണ്ടത്. ഒരു ടെക്നിക്കൽ സംവിധാനങ്ങളോ സുരക്ഷാ മുൻകരുതലുകളോ ഒന്നുമില്ലാതെയാണ് അന്ന് സിനിമകൾ ചെയ്തിരുന്നത്. ഒരു ബി​ഗ്ബജറ്റ് ആക്ഷൻ സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമാണ്. ആക്ഷൻ സിനിമകൾ ഇന്നത്തെ തലമുറയ്‌ക്ക് ഇഷ്ടമാകുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ബാബു ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: babu antonyUNNIMUKUNDANMARCO
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies