മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കലയും കലാകാരന്മാരും വമ്പൻ വിജയം കാണുന്ന സമയമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ പേരും പ്രശസ്തിയും നേടാനുള്ള അവസരങ്ങൾ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. എന്നാൽ അനാവശ്യ ചെലവുകൾക്കും ആഡംബര വസ്തുക്കൾ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾക്കും വഴങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഈ സമയത്ത് സ്ത്രീകളുമായുള്ള ഇടപെടലുകളിൽ ജാഗ്രത പാലിക്കേണ്ടതും ആവശ്യമാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഈ വാരം അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. നറുക്കെടുപ്പ്, ലോട്ടറി തുടങ്ങിയവയിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് കഠിനാധ്വാനവും സമർപ്പണവും മേലധികാരികളുടെ ശ്രദ്ധയിൽപ്പെടും. അവരുടെ പ്രീതിയും അംഗീകാരവും ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനും പിണങ്ങിയിരുന്ന ഭാര്യാഭർത്താക്കൻമ്മാർ തമ്മിൽ വീണ്ടും ഒന്നിക്കുവാൻ ഇടയുണ്ട്. ബന്ധുജനസമാഗമം, ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. വാരം അവസാനം ജലദോഷം, പനി എന്നിവ പിടിപെടുവാൻ സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഈ വാരം ഭാഗ്യവും അവസരങ്ങളും നിറഞ്ഞതാകാൻ സാധ്യതയുണ്ട്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താനും അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയത വളർത്താനും ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ടുവരാനും സഹായിക്കും. ധനകാര്യങ്ങളിൽ, നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ധനലാഭം, ഭക്ഷണ സുഖം എന്നിവ കാത്തിരിക്കുന്നു. വാരം അവസാനം അനാവശ്യകൂട്ടുകെട്ട് മൂലം ധന നഷ്ട്ടം മാനഹാനി ഉണ്ടാകുവാൻ കാരണമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വാരത്തിന്റെ തുടക്കം ധാരാളം ക്ഷമയും ധൈര്യവും ആവശ്യമായി വരും. ചില തിരിച്ചടികളും നേട്ടങ്ങളും നിറഞ്ഞതായിരിക്കും. ലോൺ, കട ബാധ്യത എന്നിവയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും കേസ് വഴക്കുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ ഭയപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ബിസിനസ്സിൽ പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതയും ഈ വാരം ഉണ്ട്. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് താൽക്കാലിക ശമനം ലഭിക്കാനും ഈ വാരം സാധ്യതയുണ്ട്. ദീർഘകാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)