കൊല്ലം: ചടയമംഗലത്ത് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ (30), ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. ചടയമംഗലം നെട്ടേത്തറയിൽ രാത്രി 12.30 ഓടെയായിരുന്നു അപകടം.
മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിൽ സഞ്ചരിച്ചവരാണ് മരിച്ചത്. 2 കുട്ടികൾ ഉൾപ്പെടെ അഞ്ച് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.
ഒരാളുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലും മറ്റൊരാളുടേത് വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.