തടി കുറയ്ക്കാം, ഫിറ്റാകാം; '6-6-6' നടത്തം ശീലമാക്കാം.. മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ ​ഗുണങ്ങളും..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തടി കുറയ്‌ക്കാം, ഫിറ്റാകാം; ‘6-6-6’ നടത്തം ശീലമാക്കാം.. മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ ​ഗുണങ്ങളും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യസംരക്ഷണത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നവരാണ് നമ്മളെല്ലാം. അതിൽ പ്രധാന പങ്ക് വ​ഹിക്കുന്ന ഒന്നാണ് വ്യായാമം. ജിമ്മിൽ അതിസാഹസികമായ വർക്കൗട്ട് നടത്തിയാൽ മാത്രമേ വ്യായാമം ആകൂവെന്ന് കരുതുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വളരെ ലളിതമായും വ്യായാമം ചെയ്യാം. അതിനായി ‘6-6-6’ എന്ന രീതിയിലുള്ള നടത്തം നല്ലതാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ആരോ​ഗ്യത്തിനും ഉന്മേഷത്തിനുമായി നടക്കേണ്ടത് എങ്ങനെയെന്ന് നോക്കാം…

ആകെ 60 മിനിറ്റ് അല്ലെങ്കിൽ‌ ഒരു മണിക്കൂർ നടക്കണമെന്നതാണ് ടാസ്ക്. രാവിലെ ആറിനോ വൈകുന്നേരം ആറിനോ നടത്തമാകാം. ഇതിനൊപ്പം ആറ് മിനിറ്റ് വാം ആപ്പ്, കൂൾ ഡൗൺ സെഷനുകൾ കൂടി ആയാൽ ​ഗുണങ്ങളേറും.

രാവിലെ ആറിന് നടന്നാൽ ലഭിക്കുന്ന ​ഗുണങ്ങൾ..

‌വെറും വയറ്റിൽ അതിരാവിലെയുള്ള നടത്തം മാനസികാരോ​ഗ്യത്തിനും ശാരീരികാരോ​ഗ്യത്തിനും ഉത്തമമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാനും കലോറി എരിയിച്ച് കളയാനും രാവിലെയുള്ള നടത്തം സഹായിക്കും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അകറ്റി മാനസികാരോ​ഗ്യം നൽകാനും സഹായിക്കും. ‌

വൈകുന്നേരം ആറിന് നടന്നാൽ ലഭിക്കുന്ന ​ഗുണങ്ങൾ

വൈകുന്നേരം നടക്കുന്നതും മാനികാരോ​ഗ്യവും ശാരീരികാരോ​ഗ്യവും നൽകുന്നു. ദഹനം മെച്ചപ്പെടുത്താനും, ഉറ‌ക്കം മെച്ചപ്പെടാനും ഈ നേരത്തെ ഉറക്കം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മർദ്ദമകറ്റാനം വൈകുന്നേരത്തെ നടത്തം നല്ലതാണ്.

ദിവസവും 60 മിനിറ്റ് നടന്നാലുള്ള ​ഗുണങ്ങൾ

ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടാനും, രക്തസമ്മർദ്ദം കുറയ്‌ക്കാനും, ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. സ്ഥിരമായി ഇത്തരത്തിൽ ഒരു മണിക്കൂറോളം നടക്കുന്നത് നിരവധി ​ഗുണങ്ങളാണ് നൽകുന്നത്.

ആറ് മിനിറ്റ് Warm-up ചെയ്യുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ശരീര താപനില ഉയരാനും ഹൃദയമിടിപ്പ് വർദ്ധിക്കാനും Warm-up സഹായിക്കും. ഇത് പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ശരീരത്തിന്റെ വഴക്കം കൂട്ടാനും സഹായിക്കും. വ്യായാമത്തിന് ശരീരത്തെ സജ്ജമാക്കുന്നതിൽ Warm-up -ന്റെ പങ്ക് നിർണായകമാണ്.

ആറ് മിനിറ്റ് Cool-down ചെയ്താലുള്ള ​ഗുണങ്ങൾ

ശരീരത്തെ ശാന്തമാക്കാനും താപനില നിയന്ത്രിക്കാനും Cool-down സഹായിക്കും. പേശികളിൽ നിന്ന് ടോക്സിനുകളെ നീക്കം ചെയ്യാനും അസ്വസ്ഥത കുറയ്‌ക്കാനും നല്ലതാണ്.

Tags: benefits6-6-6 WalkingFat Burn
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies