ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ആടുജീവിതം; സ്വതന്ത്ര്യ വീർ സവർക്കറും കങ്കുവയും ഉൾപ്പെടെ ആറ് ഇന്ത്യൻ സിനിമകൾ വോട്ടിംഗ് പട്ടികയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ആടുജീവിതം; സ്വതന്ത്ര്യ വീർ സവർക്കറും കങ്കുവയും ഉൾപ്പെടെ ആറ് ഇന്ത്യൻ സിനിമകൾ വോട്ടിംഗ് പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 01:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ. മികച്ച ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിലേക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പിലാണ് ആടുജീവിതം ഇടം പിടിച്ചത്.

പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രങ്ങളായിരിക്കും അടുത്ത റൗണ്ടിൽ ഇടംപിടിക്കുക. ജനുവരി എട്ട് മുതൽ 12 വരെ വോട്ട് രേഖപ്പെടുത്താം. 17 നാണ് അന്തിമ നോമിനേഷൻ പട്ടിക പുറത്തുവിടുക. വോട്ടിംഗ് ശതമാനം ഉൾപ്പെടെ വിലയിരുത്തിയാകും രണ്ടാം റൗണ്ടിലേക്കുള്ള തെരഞ്ഞെടുപ്പ്.

വിവിധ വിഭാഗങ്ങളിലായി 327 ചിത്രങ്ങളാണ് പ്രാഥമിക പട്ടികയിലേക്ക് ലഭിച്ചത്. ഇതിൽ 207 ചിത്രങ്ങൾ പ്രാഥമിക കടമ്പ കടന്ന് പട്ടികയിൽ ഇടംപിടിച്ചു. സൂര്യയുടെ കങ്കുവയും വീർ സവർക്കറുടെ കഥ പറയുന്ന രൺദീപ് ഹൂഡയുടെ സ്വതന്ത്ര്യ വീർ സവർക്കറും ഉൾപ്പെടെ ആറ് ഇന്ത്യൻ സിനിമകളാണ് പ്രാഥമിക പട്ടികയിൽ ഉള്ളത്. ഓൾ വീ ഇമാജിൻ അസ് ലൈറ്റ്, ഗേൾസ് വിൽ ബീ ഗേൾസ്, ഹിന്ദി ചിത്രമായ സന്തോഷ് എന്നിവയാണ് പ്രാഥമിക കടമ്പ കടന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

ജീവിതം കരുപ്പിടിപ്പിക്കാൻ പ്രതീക്ഷയോടെ ഗൾഫിലെത്തുകയും ആട്ടിടയനായി ദുരിത ജീവിതം നയിക്കേണ്ടി വരികയും ചെയ്ത നജീബ് എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ബെന്യാമിന്റെ ആടുജീവിതം നോവലാണ് സംവിധായകൻ ബ്ലെസി സിനിമയാക്കിയത്. പൃഥ്വിരാജ് ആയിരുന്നു നജീബിനെ അവതരിപ്പിച്ചത്. മരുഭൂമിയിൽ ജീവിതത്തിനും മരണത്തിനുമിടയിലൂടെ നജീബ് കടന്നുപോകുന്ന ഒട്ടേറെ വൈകാരിക നിമിഷങ്ങൾ പൃഥ്വിരാജ് ശ്രദ്ധേയമായ രീതിയിൽ അഭ്രപാളികളിലെത്തിച്ചിരുന്നു.

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധാനത്തിനും തിരക്കഥയ്‌ക്കും നടനും ഛായാഗ്രഹണത്തിനുമുൾപ്പെടെ ഒൻപത് പുരസ്‌കാരങ്ങൾ ആടുജീവിതം നേടിയിരുന്നു. 2024 ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിൽ (HMMA) മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും സിനിമ സ്വന്തമാക്കിയിരുന്നു. എആർ റഹ്‌മാനാണ് സിനിമയ്‌ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത്.

97 ാമത് ഓസ്‌കർ പുരസ്‌കാരങ്ങളാണ് വരാനിരിക്കുന്നത്. മാർച്ച് രണ്ടിനാണ് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.

Tags: നജീബ് - ആടുജീവിതംസംവിധാനം ബ്ലസിഓസ്‌കർ നോമിനേഷൻaadujeevithamswathathra veer savarkkarപൃഥ്വിരാജ്Oscar Nomination 2025ഓസ്‌കർ
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies