സുഗതോത്സവം: സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൈതൃക നടത്തം 11ന് ആറന്മുളയില്‍; സൂക്ഷ്മ വനം പരിപാടി നാളെ വടുതല ചിന്മയ വിദ്യാലയത്തില്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഗതോത്സവം: സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൈതൃക നടത്തം 11ന് ആറന്മുളയില്‍; സൂക്ഷ്മ വനം പരിപാടി നാളെ വടുതല ചിന്മയ വിദ്യാലയത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 01:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സുഗതനവതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായുള്ള “സുഗത സൂക്ഷ്മ വനം” പരിപാടി 9ന് രാവിലെ 11 മണിക്ക് വടുതല ചിന്മയ വിദ്യാലയത്തില്‍ നടക്കും. കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കൊച്ചി നഗരസഭാ ചെയര്‍മാന്‍ അഡ്വ. എം.അനില്‍കുമാര്‍, സുഗത നവതി ചെയര്‍മാന്‍ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംസാരിക്കും.

സുഗതകുമാരി നവതി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായി ആറന്മുളയുമായി ബന്ധപ്പെട്ട സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൈതൃക നടത്തം 11ന് നടക്കും

രാവിലെ 9ന് അഷ്ടാംഗ വൈദ്യനും ജ്യോതിഷ പണ്ഡിതനുമായ മാലക്കര ആനന്ദവാടി ആലപ്പുറത്ത് കൊച്ചുരാമന്‍ പിള്ളയാശാന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് സുഗതകുമാരിയുടെ ജന്മഗൃഹത്തില്‍ സമാപിക്കും. ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. നടന്‍ കൃഷ്ണപ്രസാദ് മുഖ്യാതിഥിയാകും. ഡോ. മാത്യൂ കോശി അധ്യക്ഷത വഹിക്കും. മാലക്കര പള്ളിയോടത്തിന്റെ മാലിപ്പുര വേദിയിലേക്കാണ് തുടര്‍ന്നുള്ള യാത്ര. പള്ളിയോട ശില്പി ചങ്ങങ്കരി വേണു ആചാരിയെ ആദരിക്കും.

മാലക്കര ചക്കിട്ടപ്പടിയിലുള്ള സ്വാമി വിശുദ്ധാനന്ദയുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ വിശുദ്ധാനന്ദ സ്വാമി പ്രസംഗിക്കും. സാഹിത്യ നിരൂപകന്‍ ഡോ. കെ. ഭാസ്‌കരന്‍ നായരുടെയും സാഹിത്യകാരന്‍ ഡോ. കെ.എം. ജോര്‍ജിന്റെയും വസതികള്‍ സന്ദര്‍ശിക്കും. ഇടയാറന്മുളയിലെ വിളക്കുമാടം കൊട്ടാരമാണ് അഞ്ചാം വേദി. ഇവിടെ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍ പ്രസംഗിക്കും.

തുടര്‍ന്ന് കവിയൂര്‍ സ്വാമിയുടെ സ്മാരകമായ ആശ്രമം, സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ സ്മാരകം, മഹാകവി കെ.വി. സൈമന്റെ കോഴിപ്പാലത്തുള്ള സ്മാരകം എന്നിവ സന്ദര്‍ശിക്കും. ഡോ. മോഹനാക്ഷന്‍ നായര്‍ കെ.വി. സൈമണെ അനുസ്മരിക്കും. ആറന്മുള പൊന്നമ്മയുടെ മാലേത്ത് കുടുംബത്തില്‍ എത്തുന്ന കാല്‍നട സംഘത്തോട് സാമൂഹ്യ പ്രവര്‍ത്തക മാലേത്ത് സരളാദേവി സംവദിക്കും.

കാര്‍ഗില്‍ യുദ്ധവിജയത്തെ അനുസ്മരിക്കുന്ന വീരജവാന്‍ സ്മാരകം, സത്രക്കടവ്, തിരുവോണത്തോണി, ആറന്മുള ക്ഷേത്രം, പള്ളിയോട സേവാസംഘം ഓഫീസ്, പുത്തരിയാല്‍, ആറന്മുള കണ്ണാടിയുടെ നിര്‍മാണ മേഖല, ആറന്മുള കൊട്ടാരം എന്നിവയാണ് തുടര്‍ന്നുള്ള സന്ദര്‍ശന വേദികള്‍.

ആറന്മുള വിജയകുമാര്‍, പ്രൊഫ. രാജേഷ്‌കുമാര്‍, ശശിധരന്‍ പിള്ള, ഉത്തമന്‍ കുറുന്താര്‍, എന്നിവര്‍ വിവിധ വേദികളില്‍ സംസാരിക്കും. സുഗതകുമാരിയുടെ ജന്മഗൃഹമായ വാഴുവേലില്‍ തറവാട്ടില്‍ വൈകിട്ട് പൈതൃക കാല്‍നടയാത്രയുടെ സമാപനം നടക്കും. ചടങ്ങില്‍ ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.ഐ. മുഹമ്മദ് ഷെരീഫ്, എം.എ. കബീര്‍, വിക്ടര്‍ ടി. തോമസ്, പി.ആര്‍ ഷാജി എന്നിവരും പങ്കെടുത്തു.

Tags: SUGATHAKUMARIKummanam RajasekharanSugatha Navathi
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies