ചാമ്പ്യൻസ് ട്രോഫിക്ക് 40 ഓളം ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റ് നടക്കേണ്ട സ്റ്റേഡിയങ്ങളുടെ നിർമാണങ്ങൾ പാതിവഴിയിൽ. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, ലാഹോർ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നവീകരണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിൽ പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തിലെ സമയപരിധി ഡിംസംബർ 31 ആയിരുന്നു. ഇത് കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനങ്ങൾ ഒരിഞ്ച് മുന്നോട്ട് പോയില്ല. അടുത്ത സമയപരിധി ജനുവരി 25 ആണ്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ അപ്പോഴും പൂർത്തിയാകില്ലെന്നാണ് സ്റ്റേഡിയങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്നത്. ഫെബ്രുവരി 12നകം സ്റ്റേഡിയങ്ങൾ ടൂർണമെന്റിനായി കൈമാറണമെന്നാണ് ഐസിസി നിർദ്ദേശം. 19നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
Condition of Pakistan cricket stadiums:
Less than a month left for Champions Trophy and nothing’s even 50% ready.
AFG, AUS, SA & ENG will play their matches here, so good luck to their fans, players and journalists. pic.twitter.com/p6ZynuAajI
— Johns (@JohnyBravo183) January 8, 2025
സാഹചര്യം മനസിലാക്കാൻ ഐസിസി ഉടനെ ഒരു ഔദ്യോഗിക ടീമിനെ പാകിസ്താനിലേക്ക് അയക്കും. അതേസമയം പ്രാഥമിക തലത്തിൽ ടൂർണമെന്റ് മുഴുവൻ യുഎഇയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ഐസിസി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.ലാഹോറിലും കറാച്ചിയിലും വലിയതോതിലുള്ള നിർമാണ പ്രവൃത്തികളാണ് ബാക്കിയുള്ളത്. ഡ്രസ്സിംഗ് റൂം ഹോസ്പിറ്റാലിറ്റി ബോക്സുകൾ എന്നിയടങ്ങുന്ന കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചതെയുള്ളൂ. ഫെൻസിംഗ് ജോലികളും ഫ്ളഡ് ലൈറ്റ് സ്ഥാപിക്കലും, സീറ്റിംഗ് ക്രമീകരണവും എങ്ങുമെത്തിയില്ല.അതേസമയം എല്ലാം സമയത്തിന് തന്നെ സജ്ജമാകുമെന്നാണ് പിസിബിയുടെ നിലപാട്.
Gaddafi stadium for the Champions Trophy. Deadline is 25th January. No shade. No seats. No floodlights 🥲 pic.twitter.com/A0LuVUuA0g
— Gabbar (@GabbbarSingh) January 8, 2025
🚨 The current condition of Gaddafi Stadium, Lahore, 44 days before the Champions Trophy.
– Lahore will host its first match on 22nd February, featuring Australia vs England. #ChampionsTrophy #PakistanCricket pic.twitter.com/VrzcBwnu2D
— Ahtasham Riaz (@ahtashamriaz22) January 7, 2025