കിരീടം ചൂടി ഗഡീസ്; തൃശൂരിലെ കുട്ടികൾക്ക് സൗജന്യ സിനിമാ ടിക്കറ്റ് നൽകുമെന്ന് ആസിഫ് അലി; സമാപന ചടങ്ങിന് മാറ്റുകൂട്ടി ടൊവിനോയും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിരീടം ചൂടി ഗഡീസ്; തൃശൂരിലെ കുട്ടികൾക്ക് സൗജന്യ സിനിമാ ടിക്കറ്റ് നൽകുമെന്ന് ആസിഫ് അലി; സമാപന ചടങ്ങിന് മാറ്റുകൂട്ടി ടൊവിനോയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 07:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വർണക്കപ്പ് ആരെടുക്കുമെന്ന ചോദ്യത്തിന് ഉദ്വേ​ഗജനകമായ ക്ലൈമാക്സ് നൽകി ഒടുവിൽ തൃശൂരിലെ പിള്ളേർ സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ സിനിമാതാരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയും സർക്കാർ പ്രതിനിധികളും ചേർന്ന് കലാകിരീടം തൃശൂരിന് സമ്മാനിച്ചു. വെറും ഒറ്റപോയിന്റെ വ്യത്യാസത്തിൽ സ്വർണക്കപ്പ് നഷ്ടപ്പെട്ട പാലക്കാട് രണ്ടാം സ്ഥാനത്തും 1003 പോയിന്റോടെ കണ്ണൂർ ജില്ല മൂന്നാമതുമായി. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇതോടെ കൊടിയിറങ്ങി.

സമാപന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത നടൻ ആസിഫ് അലി തൃശൂരിലെ കുട്ടികൾക്ക് അപ്രതീക്ഷിതമായ സമ്മാനവും പ്രഖ്യാപിച്ചു. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ രേഖാചിത്രം ജനുവരി ഒമ്പതിന് റിലീസ് ചെയ്യുമ്പോൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത തൃശൂരുകാർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്നാണ് പ്രഖ്യാപനം. കലാകിരീടം ചൂടിയ തൃശൂരിന് കല ജീവിതമാക്കിയ ആസിഫിന്റെ സ്നേഹസമ്മാനം..

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കസേര പിടിച്ചിടാൻ പോലും കലോത്സവവേദിയിൽ കയറാത്ത തന്നെ സമാപന വേദിയിൽ എത്തിച്ചത് കലയാണെന്നും ആസിഫ് അലി പറഞ്ഞു. നടൻ ടൊവിനോ തോമസും വിജയികൾക്ക് അഭിനന്ദനമറിയിച്ചു. ഭാവിയുടെ താരങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ഏത് തൊഴിലിലേക്ക് തിരിഞ്ഞാലും കലയെ കൂടെ കൂട്ടണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് തൃശൂർ ജില്ല കിരീടജേതാക്കളാകുന്നത്. 1994, 96, 99 വർഷങ്ങളിലായിരുന്നു നേട്ടം. 25 വർഷത്തിന് ശേഷമാണ് ഇപ്പോൾ സ്വർണക്കപ്പ് തിരിച്ചുപിടിച്ചതെന്ന പ്രത്യേകതയുമുണ്ട്.

പോയിന്റ് നിലകൾ

1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിൽ. ആതിഥേയരായ തിരുവനന്തപുരം 957 പോയിൻ്റ് നേടി എട്ടാം സ്ഥാനക്കാരായി. തൃശൂരും പാലക്കാടും ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിൻ്റുമായി ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ 526 പോയിൻ്റുമായി തൃശൂരാണ് ഒന്നാമത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകൾ 95 പോയിൻ്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. അതേസമയം ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ കാസർകോടും മലപ്പുറവും പാലക്കാടും 95 പോയിൻ്റുമായി ഒന്നാമതെത്തി. സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 171 പോയിൻ്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുമെത്തി. 106 പോയിൻ്റുമായി മാനന്തവാടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളാണ് മൂന്നാമത്.

Tags: Tovino Thomasasif aliKerala School Youth Festival
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies