മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കം ധനനേട്ടം, ശത്രുഹാനി എന്നിവ ഉണ്ടാകും. എന്നാൽ വാരം മധ്യത്തോടു കൂടി ജീവിത പങ്കാളിയുമായോ സന്താനങ്ങളുമായോ ഏറ്റവും വേണ്ടപ്പെട്ടവരുമായോ വാക്കു തർക്കങ്ങൾ ഉണ്ടാവുകയും ജീവിതത്തിൽ മനഃശ്ശാന്തിയും സ്വസ്ഥതയും നഷ്ടപെടുന്ന സാഹചര്യം ഉണ്ടാവും. ഉറക്കക്കുറവ് അനുഭവപ്പെടുകയും ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് ഞെട്ടി എഴുനേൽക്കേണ്ട സാഹചര്യം ഉണ്ടാവും. ഉദര സംബന്ധമായും വാത സംബന്ധമായും പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കേണ്ട സമയമാണ്. സഞ്ചാര ശീലം കൂടുകയും യാത്രയിൽ ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
അസാമാന്യമായ ധൈര്യം പല കാര്യങ്ങളിലും പ്രകടിപ്പിക്കുന്നത് സർവരുടെയും ആദരവ് പിടിച്ചുപറ്റും. ശത്രുജയം, വ്യവഹാരങ്ങളിൽ വിജയം, മനഃസന്തോഷം എന്നിവ ഈ വാരം തുടക്കത്തിൽ ലഭിക്കും. ഭാര്യാഭർത്താക്കൻമാർ തമ്മിൽ പരസ്പര സമ്മതത്തോടു കൂടി വിവാഹമോചനം നേടുവാൻ ശ്രമിക്കും. സന്താനങ്ങൾക്ക് വേണ്ടി വളരെക്കാലമായി പരിശ്രമിച്ചവർക്ക് പരാജയം ഉണ്ടാവും. മനഃശക്തി കുറയുകയും പലതരത്തിലുള്ള മനോവ്യാകുലതകൾ പെട്ട് തളരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവും. രക്തദൂഷ്യം, ബ്ലഡ്പ്രഷർ, തൈറോയ്ഡ് എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വളരെക്കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ ഭേദപ്പെട്ട് ആരോഗ്യവും ഓജസ്സും ഉണ്ടാവുന്ന വാരമാണ്. ചില വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും. പ്രിയപെട്ടവരുമായി ഒത്തുകൂടാനും ഇഷ്ട ഭക്ഷണം കഴിക്കുവാനും സാഹചര്യം ഉണ്ടാവും. ജീവിതത്തിൽ ചില സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. എന്നാൽ വാരമധ്യത്തോടു കൂടി തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുകയും മാനസികമായും ശാരീരികമായും സാമ്പത്തികമായും ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. അന്യസ്ത്രീ ബന്ധം ശക്തമാകുകയും അത് ജീവിത പങ്കാളിയുമായി അസ്വാരസ്യം ഉണ്ടാവാനും പരസ്പരം അകൽച്ച ഉണ്ടാവാനും ഇടനൽക്കും. വാരം മധ്യത്തോടു കൂടി ആരോഗ്യ വർദ്ധനവ്, പ്രിയപെട്ടവരുമായി പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്ര പോകാനോ അവസരം ലഭിക്കും. ഭക്ഷണ സുഖം, നിദ്രാസുഖം എന്നിവ ലഭിക്കും. ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കുകയോ വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കുകയോ ചെയ്യും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















