വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:08 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കൃഷി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. 120 ദിവസം കൂടിയാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനായിരുന്നു അച്ചടക്ക നടപടിയുടെ ഭാഗമായി കളക്ടർ ബ്രോയെ സസ്‌പെൻഡ് ചെയ്തത്.

എന്നാൽ ഇതിന് പിന്നാലെ സസ്‌പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതും ചർച്ചയായിരുന്നു. തനിക്കെതിരായ നടപടിക്ക് കാരണമായ തെളിവുകളും രേഖകളും പരിശോധിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്ന് സസ്‌പെൻഷൻ ഉത്തരവിലുണ്ടെന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കുറ്റാരോപണ മെമ്മോയ്‌ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നുമാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നൽകിയിരിക്കുന്ന മറുപടി. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും മറുപടിയിൽ പറയുന്നു.

സസ്പൻഷൻ നേരിട്ടതിന് പിന്നാലെ അസാധരണ നീക്കങ്ങളുമായും കളക്ടർ ബ്രോ വാർത്തകളിൽ നിറഞ്ഞിരുന്നു. ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചായിരുന്നു എൻ. പ്രശാന്തിന്റെ ആദ്യ തിരിച്ചടി. 7 ചോദ്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകിയാൽ ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകാമെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. കൃത്രിമ രേഖയുണ്ടാക്കിയതിന് എ. ജയതിലകിനെതിരെ കേസ് എടുക്കാത്തതിൽ വക്കീൽ നോട്ടീസും ചീഫ് സെക്രട്ടറിക്കയച്ചിരുന്നു.

വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോ നൽകയത്. പിന്നാലെ ഡിസംബർ 16 നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാൽ പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്‌ക്ക് സർക്കാർ എന്തിന് മെമ്മോ നൽകണമെന്ന് ആയിരുന്നു പ്രശാന്തിന്റെ മറുചോദ്യങ്ങളിൽ ഒന്ന്. സസ്‌പെൻഷനും ചാർജ് മെമ്മോയ്‌ക്കും മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തു കൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ശേഖരിച്ചത് ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ട് വഴിയാണെന്നും എൻ പ്രശാന്ത് ചോദിച്ചിരുന്നു. കൈമാറിയ സ്‌ക്രീൻഷോട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ട് കാണുന്നതിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നും എൻ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

Tags: N PrasanthCollector Bro Suspensionചീഫ് സെക്രട്ടറി ശാരദാ മുരളീധരൻചാർജ് മെമ്മോ എൻ പ്രശാന്ത്
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies