നമ്മുടെ ശരീരത്തിലും വിഷാംശമുണ്ട്. വിയർപ്പിലൂടെയും മൂത്രത്തിലൂടെയുമാണ് ശരീരത്തിലെ മാലിന്യങ്ങളും വിഷാംശവുമൊക്കെ നീക്കം ചെയ്യപ്പെടുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തിയും ധാരാളം വെള്ളം കുടിച്ചും വ്യായാമം ചെയ്തുമൊക്കെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാവുന്നതാണ്. ഇതിനോടൊപ്പം തന്നെ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണവും. അത്തരത്തിൽ ശരീരത്തിലെ ജലാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പഴങ്ങളെ കുറിച്ചറിയാം…
വിറ്റാമിനുകൾ, ആൻ്റി-ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് പഴങ്ങൾ. വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന എൻസൈമുകളും ദഹന മെച്ചപ്പെടുത്തുന്ന എൻസൈമുകളും ഇനി പറയുന്ന പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്.
* നാരങ്ങയാണ് പട്ടികയിൽ ഒന്നാമത്. 100 ഗ്രാം നാരങ്ങയിൽ 53 ഗ്രാം വിറ്റാമിൻ സി ആണ് അടങ്ങിയിട്ടുള്ളത്. ദഹനം മെച്ചപ്പെടുത്താനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ അകറ്റാനും നാരങ്ങ സഹായിക്കുന്നു. ശരീരഭാരം കുറയ്‌ക്കാനും വിളർച്ചയെ തടയാനും ഇതിനാകും.
* ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഓറഞ്ച്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിനും പേശികൾക്കും ആരോഗ്യം നൽകുന്ന പൊട്ടാസ്യം, വൃക്കയിലെ കല്ലിനെതിരെ പൊരുതുന്ന സിട്രിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്.
* പപ്പായയും ശരീരത്തെ വിഷമുക്തമാക്കും. ഇതിലടങ്ങിയിരിക്കുന്ന പപ്പൈൻ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിന് പുറമേ ചർമത്തിനും നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും പപ്പായ ശീലമാക്കാം.
* വെള്ളത്തിന്റെയും ആൻ്റി ഓക്സിഡന്റുകളുടെയും അളവേറെയുള്ള പഴമാണ് തണ്ണിമത്തൻ. ശരീരത്തിലെ ജലാംശം നിലനിർത്താനും വിഷാംശത്തെ അകാറ്റാനും സഹായിക്കുന്നു.
* ദഹനത്തിന് സഹായിക്കുന്ന ബ്രോമെലെൻ എന്ന എൻസൈം അടങ്ങിയിട്ടുള്ള പഴമാണ് പൈനാപ്പിൾ. വീക്കം കുറയ്‌ക്കാനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിൽ ശരീരത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.
* സരസഫലങ്ങളും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ് ബെറി പഴങ്ങൾ. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ സംരക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.
* നാരുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ആപ്പിൾ. ദഹന ആരോഗ്യത്തെ പിന്തുണയ്‌ക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാനും ആപ്പിൾ സഹായിക്കുന്നു. സമ്മർദ്ദമകറ്റാനും ചർമത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ആപ്പിൾ നല്ലതാണ്.
* മാതളവും ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്‌ക്കാനും കരളിന്റെ ആരോഗ്യത്തിനും മാതാളം നല്ലതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് നല്ലതാണ്. വൃക്ക, ഹൃദയം, കുടൽ എന്നീ അവയവങ്ങളുടെ ആരോഗ്യത്തിനും മാതള നാരങ്ങ കഴിക്കാം.