കലൂർ സ്റ്റേഡിയം വിവാദം; കെ. ചന്ദ്രൻപിള്ളയ്‌ക്കെതിരെ പാർട്ടിയിൽ കരുനീക്കം ശക്തം; ജിസിഡിഎ ചെയർമാൻ കാലാവധി 20 ന് പൂർത്തിയാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലൂർ സ്റ്റേഡിയം വിവാദം; കെ. ചന്ദ്രൻപിള്ളയ്‌ക്കെതിരെ പാർട്ടിയിൽ കരുനീക്കം ശക്തം; ജിസിഡിഎ ചെയർമാൻ കാലാവധി 20 ന് പൂർത്തിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 09:40 am IST
FacebookTwitterWhatsAppTelegram

കലൂർ: സ്റ്റേഡിയം കായികേതര പരിപാടിക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്‌ക്കെതിരെ സിപിഎമ്മിൽ കരുനീക്കങ്ങൾ ശക്തം. ജനുവരി 20 ന് ചെയർമാൻ കാലാവധി പൂർത്തിയാക്കുന്ന ചന്ദ്രൻപിള്ളയ്‌ക്ക് ഇനി കാലാവധി നീട്ടി നൽകാതിരിക്കാനാണ് പാർട്ടിക്കുള്ളിൽ ചരടുവലി ശക്തമായത്.

സിഐടിയു നേതാവ് കൂടിയായിരുന്ന കെ. ചന്ദ്രൻ പിള്ളയ്‌ക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട് ജിസിഡിഎയിലെ സിഐടിയു യൂണിയൻ രംഗത്ത് വന്നിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വം നിശ്ചയിക്കുന്നയാൾ ചെയർമാനായി എത്തുന്നതാണ് സിപിഎം സംസ്ഥാന ഭരണത്തിലുള്ളപ്പോൾ ജിസിഡിഎ യിലെ കീഴ്‌വഴക്കം. 2022 ജനുവരി 20 നാണ് 3 വർഷത്തെ കാലാവധിയിൽ കെ. ചന്ദ്രൻ പിള്ളയെ ചെയർമാനായി നിശ്ചയിച്ചത്.

ജിസിഡിഎ യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു നേരത്തെ ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ടതെങ്കിൽ കലൂർ സ്റ്റേഡിയം ഗിന്നസ് റെക്കോഡ് പ്രകടനത്തിനായി വിട്ടുകൊടുത്ത സംഭവത്തിൽ ജിസിഡിഎ ഭരണ നേതൃത്വത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. വീഴ്ച സംഭവിച്ചതായി ചന്ദ്രൻപിള്ളയും തുറന്നു സമ്മതിച്ചിരുന്നു. ഇത്തരം പൊതുസംരംഭങ്ങളിൽ നിന്ന് പണം പിടുങ്ങുക മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും മറ്റ് കാര്യങ്ങളിലൊന്നും ഒരു പുരോഗതിയും ഇല്ലെന്നുമുള്ള വിമർശനം പൊതുവിലും ഉയർന്നിരുന്നു.

നൃത്തപരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് ഇവിടുത്തെ പിച്ചിനെ ഉൾപ്പെടെ നശിപ്പിച്ചുവെന്ന് കാട്ടി കേരള ബ്ലാസ്റ്റേഴ്‌സും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വന്തം പാർട്ടിയിൽപെട്ട കൊച്ചി മേയർ അഡ്വ എം. അനിൽ കുമാരടക്കം കെ ചന്ദ്രൻ പിള്ളയെ തള്ളിപ്പറഞ്ഞിരുന്നു. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ സംഘാടകരായ മൃദംഗ വിഷന് ഗുരുതര പിഴവുണ്ടായതായായിരുന്നു ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ കണ്ടെത്തൽ.

ഉദ്യോഗസ്ഥരുടെ എതിരഭിപ്രായങ്ങളെ മറികടന്ന് സ്റ്റേഡിയം വിട്ടു നൽകാനുള്ള തീരുമാനമാണ് ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്‌ക്ക് കുരുക്കായത്. ജിസിഡിഎ ചെയർമാൻ സ്ഥാനത്തിന് കണ്ണുവച്ച നേതാക്കൾ ഏറെയുണ്ടെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് താൽപര്യമുള്ളവരെയാണ് നിയോഗിക്കുക.

12,000 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കാണ് സ്റ്റേഡിയം വിട്ടു നൽകിയത്. എന്നാൽ പരിപാടിയുടെ ഉദ്ഘാടനത്തിനിടെ ഉമ തോമസ് എംഎൽഎ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതോടെയാണ് സംഭവം വിവാദമായത്. മതിയായ അനുമതികൾ ഒന്നുമില്ലാതെയാണ് മൃദംഗവിഷൻ എന്ന സംഘം പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തമായിരുന്നു.

Tags: kaloor stadiumMridanga visionGuinness record danceകെ ചന്ദ്രൻ പിള്ളജിസിഡിഎ ചെയർമാൻകലൂർ സ്റ്റേഡിയം
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies