സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് രമ്യ സുരേഷ് അഭിനയ അരങ്ങേറ്റം നടത്തുന്നത്. രാജി എന്ന കഥാപാത്രത്തെ ഒരു അരങ്ങേറ്റക്കാരിയുടെ പതർച്ച യാതെുന്നുമില്ലാതെ തന്മയത്വത്തോടെ രമ്യ അവതരിപ്പിച്ചു. ആദ്യ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ രമ്യയെ തേടി നിരവധി അവസരങ്ങളെത്തി.
സത്യൻ അന്തിക്കാട്-ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലെ നായിക നിഖില വിമലിന്റെ മാതാവ്( സലോമിയുടെ അമ്മ) ആയി എത്തിയ രമ്യയുടെ പ്രകടനം ഏറെ അഭിനന്ദനം നേടി. പുതിയൊരു വർക്കൗട്ട് വീഡിയോയിലൂടെയാണ് താരം വീണ്ടും ആരാധക ശ്രദ്ധ നേടുന്നത്. ജിമ്മിൽ നിന്ന് പകർത്തിയ കഠിന വർക്കൗട്ട് വീഡിയോ ജിനേഷാണ് ഒരുക്കിയിരിക്കുത്. ദിവസങ്ങൾക്ക് മുൻപാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വലിയ പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്. ഇതിനിടെ കുറച്ച് നാൾ മുൻപ് ചില വിവാദങ്ങളിലേക്കും രമ്യയുടെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടിരുന്നു. എന്നാൽ നടി ഇത് ധൈര്യപൂർവം നേരിട്ടിരുന്നു. അതേസമയം രജനികാന്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വേട്ടയ്യനിലും രമ്യ അഭിനയിച്ചു.