തലയിൽ കൈവച്ച് ചായ പ്രേമികൾ; കടുപ്പത്തിലായാലും ലൈറ്റായാലും കണക്കാണ്; മലപ്പുറം ജില്ലയിലെ ചായക്കടയിൽ നടന്നത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയിൽ കൈവച്ച് ചായ പ്രേമികൾ; കടുപ്പത്തിലായാലും ലൈറ്റായാലും കണക്കാണ്; മലപ്പുറം ജില്ലയിലെ ചായക്കടയിൽ നടന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 05:14 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ജില്ലയിലെ തീരദേശ മേഖലയിൽ നിന്നും 15 കിലോ കൃത്രിമ കളർ ചേർത്ത ചായപ്പൊടി പിടികൂടി. ചായക്കടകളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകവെയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചായപ്പൊടി പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അഷ്റഫലി (55) ക്കെതിരേ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ നടന്ന ബി.പി. അങ്ങാടി നേർച്ച സ്ഥലത്തെചായക്കടകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മായം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് പട്ടാമ്പിയിൽ നിന്ന് എത്തുന്ന വ്യാജ ചായപ്പൊടിയെ കുറിച്ച് സൂചന ലഭിച്ചത്. തിരൂർ, താനൂർ മേഖലകളിൽ പ്രത്യേക ദിവസമാണ് മായം കലർന്ന ചായപ്പൊടി വിൽക്കുന്ന സംഘം എത്തുന്നതെന്നും വിവരം ലഭിച്ചു.

പിടിച്ചെടുത്ത ചായപ്പൊടിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്കായി കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കയച്ചു. അന്തിമഫലം വന്നാൽ നിയമ നടപടി സ്വീകരിക്കും

ആകർഷകമായ നിറം ലഭിക്കുന്നതിന്  ചോക്ലേറ്റ് ബ്രൗൺ, സൺസെറ്റ് യെലോ, കാരമൈൻ തുടങ്ങിയവയാണ് ചായപ്പൊടിയിൽ പ്രധാനമായും ചേർക്കുന്നത്. ഇത്തരം ചായ പതിവായി ഉപയോഗിക്കുന്നവർക്ക് അർബുദം, ജനിതകമായ തകരാർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് രാജ്യത്ത് വിവിധ ഭക്ഷ്യവസ്തുക്കളിൽ കളർ ഉപയോഗിക്കുന്നത്. പക്ഷെ ചായപ്പൊടി ഈ വിഭാ​ഗത്തിൽപ്പെടുന്നില്ല.

മായം തിരിച്ചറിയാൻ

ചായപ്പൊടിയിൽ കൃത്രിമം കണ്ടെത്താൻ  ലിറ്റ്മസ് പേപ്പറിൽ ഒരു സ്പൂൺ ചായപ്പൊടിയിട്ട് അതിനു മുകളിൽ ഒന്നോ രണ്ടോ തുള്ളി വെള്ളം ഇറ്റിക്കുക, അൽപ സമയത്തിനു ശേഷം കഴുകിക്കളയുക. നിറം കലർത്തിയതാണെങ്കിൽ മഞ്ഞ നിറത്തിലോ ബ്രൗൺ നിറത്തിലോ കടുത്ത കറ ലിറ്റ്മസ് പേപ്പറിൽ കാണാം. ഗുണമേൻമയുള്ള ചായപ്പൊടിയാണെങ്കിൽ നേരിയ നിറം മാത്രമായിരിക്കും ഉണ്ടാവുക.

 

Tags: TeacolourChemical
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies