നിർഭാ​ഗ്യകരമായ സംഭവം; എന്നാൽ മുംബൈ സുരക്ഷിതമല്ലെന്ന പ്രസ്താവന ശരിയല്ല; കേജരിവാളിനും പ്രതിപക്ഷത്തിനും മറുപടിയുമായി ഫഡ്നാവിസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർഭാ​ഗ്യകരമായ സംഭവം; എന്നാൽ മുംബൈ സുരക്ഷിതമല്ലെന്ന പ്രസ്താവന ശരിയല്ല; കേജരിവാളിനും പ്രതിപക്ഷത്തിനും മറുപടിയുമായി ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 05:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ സുരക്ഷിതമല്ലെന്ന കേജരിവാളിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ മോഷ്ടാവ് കടന്നുകയറി ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആരോപണം. എന്നാൽ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് മുംബൈയെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭീതിത ന​ഗരമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

തീർത്തും നിർഭാ​ഗ്യകരമായ കാര്യമാണ് സംഭവിച്ചത്. ഇത്തരം സംഭവങ്ങൾ അതിന്റേതായ ​ഗൗരവത്തോടെ കൈകാര്യം ചെയ്യുകയും വേണം. എന്താണുണ്ടായത് എന്നതുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും പൊലീസ് നൽകിക്കഴിഞ്ഞു. എന്തുതരം ആക്രമണമാണ്, ആക്രമണോദ്ദേശ്യം എന്തായിരുന്നു, എന്നെല്ലാം പൊതുജനങ്ങളെ പൊലീസ് അറിയിച്ചു. മുംബൈയെ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. എന്നാൽ ഇതിന്റെ പേരിൽ മുംബൈ സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. ഇന്ത്യയിലെ മെ​ഗാസിറ്റികളിൽ ഏറ്റവും സുരക്ഷിതത്വമുള്ള ന​ഗരം കൂടിയാണ് മുംബൈയെന്നും കേജരിവാളിനോട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി പറഞ്ഞു.

സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മഹായുതി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹി മുൻ മുഖ്യമന്ത്രി രം​ഗത്തെത്തിയത്. സൽമാൻ ഖാനും, ബാബാ സിദ്ദിഖിയും ആക്രമിക്കപ്പെട്ടു, പ്രമുഖർക്ക് സുരക്ഷ നൽകാൻ കഴിയാത്ത സർക്കാർ സാധാരണക്കാരെ എങ്ങനെ സംരക്ഷിക്കുമെന്നും കേജരിവാൾ ചോദിച്ചിരുന്നു. സെലിബ്രിറ്റികൾ സുരക്ഷിതരല്ലെങ്കിൽ മുംബൈയിൽ മറ്റാർക്കാണ് സുരക്ഷ ലഭിക്കുകയെന്ന് ശിവസേന ഉദ്ധവ് വിഭാ​ഗം നേതാവ് പ്രിയങ്ക ചതുർവേദിയും ചോദിച്ചു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. വീട്ടിൽ കയറിയ കള്ളനെ പ്രതിരോധിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ നടന് രണ്ട് ശസ്ത്രക്രിയകൾ വേണ്ടിവന്നു. നിലവിൽ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Tags: Mumbaiaravind kejriwalDevendra FadnavisFEATURED2Saif Ali Khan AttackedBJP
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies