ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുവാൻ ഇടയുണ്ട്. അപ്രതീക്ഷിമായി ധനനാശമോ അപമാനമോ നേരിടേണ്ടി വരും. പ്രവർത്തന മേഖലയിൽ മന്ദത അനുഭവപ്പെടും. വിവാഹം വരെ എത്തിയ ബന്ധം വേർപിരിയുവാനോ വിവാഹം മുടങ്ങുവാനോ ഇടയുണ്ട്. ഏതെങ്കിലും പേപ്പറുകളിൽ ഒപ്പു വെയ്‌ക്കുബോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ചതി സംഭവിക്കുവാൻ ഇടയുണ്ട്. ഈശ്വര വിശ്വാസം വർദ്ധിക്കുകയും ശരീര ചൈതന്യം ഉണ്ടാവുകയും ചെയ്യും. ശത്രുനാശം, സ്വത്ത് സംബന്ധമായി വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കല-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ഫലം ലഭിക്കുന്ന സമയമാണ്. ബാല്യകാല സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുവാൻ സാധിക്കും. പട്ടാളം, ഫയർഫോഴ്‌സ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. പുതിയ വസ്ത്രമോ ആഭരണ അലങ്കാര വസ്തുക്കളോ സമ്മാനമായി ലഭിക്കും. സമൂഹത്തിലെ വിശിഷ്ടരായ വ്യക്തികളെ പരിചയപെടുവാനും അവരോടൊപ്പം വേദി പങ്കിടുവാനും സാധിക്കും. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പിണക്കം മാറി വീണ്ടും ഒന്നിച്ചു കഴിയുവാൻ തീരുമാനിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ ചിന്തകൾ മൂലം മനസ്സും ശരീരവും അശാന്തി ഉണ്ടാകുവാൻ ഇടയുണ്ട്. ചിലർക്ക് സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം ഉണ്ടാവും. എന്നാൽ വാര മധ്യത്തോടു കൂടി മനഃസന്തോഷം, ദാമ്പത്യ ഐക്യം, ധനനേട്ടം, രോഗശാന്തി, ഭക്ഷണസുഖം, പുതുവസ്ത്രം എന്നിവ ഉണ്ടാകും. ബാങ്ക് മറ്റ് പണമിടപാട് സ്ഥാപനം നടത്തുന്നവർക്ക് മികച്ച ഫലം ലഭിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കുവാൻ ഇടയുണ്ട്. വിദ്യാർത്ഥികളിൽ പഠന മികവ് ഉണ്ടാകുവാനോ സ്കോളർഷിപ്പ് ലഭിക്കുവാനോ ഇടയുണ്ട്. വാരം അവസാനം രോഗാദി ദുരിതം അലട്ടും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലമോ ഏതെങ്കിലും മംഗള കർമ്മങ്ങളിൽ നിറ സാന്നിധ്യമാകുവാനും സാധിക്കും. തൊഴിൽ ഇടങ്ങളിൽ സഹപ്രവർത്തകരിൽ നിന്നും മികച്ച സഹായ സഹകരണങ്ങൾ ഉണ്ടാകുവാൻ ഇടനൽകും. എന്നാൽ വാര മധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം ഉണ്ടാകുവാൻ ഇടയുണ്ട്. വാരം അവസാനം സാമ്പത്തിക ലാഭം ഉണ്ടാവും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















