ട്രംപിന്റെ സത്യപ്രതിജ്ഞ; അത്താഴവിരുന്നിൽ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും ; വാഷിം​ഗ്ടണിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രംപിന്റെ സത്യപ്രതിജ്ഞ; അത്താഴവിരുന്നിൽ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും ; വാഷിം​ഗ്ടണിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 09:53 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാഷിം​ഗ്ടണിൽ. ഭാര്യ നിത അംബാനിയോടൊപ്പമാണ് മുകേഷ് അംബാനി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വാഷിം​ഗ്ടണിൽ സംഘടിപ്പിച്ച വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എം3എം ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ പങ്കജ് ബൻസാൽ, ട്രിബെക്ക ഡെവലപ്പേഴ്‌സ് സ്ഥാപകൻ കൽപേഷ് മേത്ത എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കൽപേഷ് മേത്തയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ‘നിയുക്ത പ്രസിഡന്റ് ‍ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നടന്ന വിരുന്നുസൽക്കാരത്തിൽ മുകേഷ് അം​ബാനിക്കും നിതയ്‌ക്കുമൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ’ – എന്ന അടികുറിപ്പോടെയാണ് കൽപേഷ് മേത്ത ചിത്രങ്ങൾ പങ്കുവച്ചത്.

ആമസോൺ മേധാവി ജെഫ് ബെസോസ് ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും അത്താഴവിരുന്നിൽ പങ്കെടുത്തു. ഓവർ കോട്ടോടുകൂടിയ പട്ടുസാരിയാണ് നിത അംബാനി ധരിച്ചിരിക്കുന്നത്. കറുത്ത സ്യൂട്ടാണ് മുകേഷം അംബാനിയുടെ വേഷം. തെരഞ്ഞടുക്കപ്പെട്ട പ്രമുഖ അതിഥികളോടൊപ്പം ലോകത്തിലെ പ്രമുഖ ധനികരിലൊരാളായ മുകേഷ് അംബാനിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ചടങ്ങിൽ പങ്കെടുക്കാനെത്തിയ എല്ലാ അതിഥികൾക്കും വിപുലമായ ഒരുക്കങ്ങളാണ് വാഷിം​ഗ്ടണിൽ ഒരുക്കിയിരിക്കുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മെറ്റ ചീഫ് മാർക് സുക്കർബെർ​ഗ് സംഘടിപ്പിക്കുന്ന പരിപാടിയിലും മുകേഷ് അംബാനിയും ഭാര്യയും പങ്കെടുക്കും.

Tags: mukesh ambanidonald trumpnita ambanipre-inauguration dinner
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies