രണ്ടുവർഷം മാത്രം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് നടി അപർണ വിനോദ്. വിവാഹമോചിതയായ കാര്യം നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി അറിയിച്ചത്. 2023 ഫെബ്രുവരിയിലായിരുന്നു റിനിൽരാജ് എന്നയാളുമായുള്ള അപർണയുടെ വിവാഹം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് റിലിനൊപ്പമുള്ള ചിത്രങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചാണ് താരം ബന്ധം വേർപ്പെടുത്തിയ കാര്യം വ്യക്തമാക്കിയത്.
ജീവിത്തിലെ ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാട് ആലോചനകൾക്ക് ശേഷം എന്റെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ച് എളുപ്പമായ തീരുമാനമായിരുന്നില്ല. പക്ഷേ മുന്നോട്ടുള്ള വളർച്ചയ്‌ക്കും ജീവിതത്തിലെ മുറിവുകൾ സുഖപ്പെടാനും ഇത് ശരിയായ തീരുമാനമെന്ന് ഞാൻ കരുതുന്നു.
എന്റെ വിവാഹം വൈകാരികമായി എന്നെ തളർത്തിയ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു. അതുകൊണ്ട് ജീവിതത്തിലെ മുന്നോട്ട് പോക്കിനായി ഞാൻ ആ അധ്യായം ഞാൻ അടച്ചു.—എന്നും നടി ഇസ്റ്റഗ്രാമിൽ കുറിച്ചു. ഈ സമയത്ത് ലഭിച്ച പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും അപർണ കുറിച്ചു. കോഹിനൂർ എന്ന അസിഫ് അലി ചിത്രത്തിലൂടെ സുപരിചിതയായ നടി വിജയ് ചിത്രം ഭൈരവയിലും അഭിനിയച്ചിരുന്നു.
















