ഹാകുംഭമേളയിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രയാഗ്രാജിലെത്തി. ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തും. 50 ലക്ഷത്തിലേറെ പേർക്ക് മഹാപ്രസാദം വിതരണം ചെയ്യും. ഇസ്കോൺ, ഗീതാ പ്രസ് എന്നിവരുടെ സഹകരണത്തോടെ അദാനി ഗ്രൂപ്പ് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്.
മഹാകുംഭമേളയിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രയാഗ്രാജിലെത്തി. 50 ലക്ഷത്തിലേറെ പേർക്ക് മഹാപ്രസാദം വിതരണം ചെയ്തു. ഇസ്കോൺ, ഗീതാ പ്രസ് എന്നിവരുടെ സഹകരണത്തോടെ അദാനി ഗ്രൂപ്പ് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്.
അദാനി ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തും. അമൃത സ്നാനത്തിന് പിന്നാലെ അദ്ദേഹം മഹാകുംഭമേളയുടെ സജ്ജീകരണങ്ങളും മറ്റും പര്യവേഷണം ചെയ്യും. വളരെ ആവേശത്തോടെയാണ് മഹാകുംഭമേളയ്‌ക്ക് എത്തിയതെന്നാണ് പ്രയാഗ്രാജിലെത്തിയപ്പോൾ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
#WATCH | Uttar Pradesh: Adani Group Chairman, Gautam Adani arrives in Prayagraj to attend #MahaKumbh2025
“I am very excited, ” says Adani Group Chairman, Gautam Adani pic.twitter.com/ZXtsZxjvpJ
— ANI (@ANI) January 21, 2025
നേരത്തെ ‘ആരതി സംഗ്രഹ’യുടെ ഒരു കോടി കോപ്പികൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഭക്തിഗാനങ്ങളും ആരതികളും ഉൾപ്പെട്ട പുസ്തകമാണ് ആരതി സംഗ്രഹ.
മൂടൽമഞ്ഞിനെയും കടുത്ത തണുപ്പിനെയും വകവയ്‌ക്കാതെ ലക്ഷക്കണക്കിന് ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനത്തിനെത്തുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം 1.597 ദശലക്ഷം ഭക്തരാണ് മഹാകുംഭമേളയിൽ ഇതുവരെ പങ്കെടുത്തത്. ജനുവരി 20 വരെ 88.1 ദശലഭക്ഷം പേരാണ് പുണ്യസ്നാനം നടത്തിയത്.