15 വർഷത്തിന് ശേഷവും എനിക്കത് കഴിയും; ആത്മവിശ്വസമാണ് പ്രധാനം: ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന കഥ പങ്കുവച്ച് ഷമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

15 വർഷത്തിന് ശേഷവും എനിക്കത് കഴിയും; ആത്മവിശ്വസമാണ് പ്രധാനം: ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന കഥ പങ്കുവച്ച് ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 06:22 pm IST
FacebookTwitterWhatsAppTelegram

പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്‌ക്കുള്ള ടീമിലാണ് താരം ഇടം നേടിയത്. വൈകിട്ട് 7 മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം.

ഇപ്പോഴിതാ താൻ നേരിട്ട വെല്ലുവിളികളും തിരിച്ചുവരവിന്റെ കഥയും വിവരിക്കുന്ന ഷമിയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ. വീടിന്റെ മട്ടുപ്പാവിൽ പട്ടം പറത്തുന്നതിനിടെ തന്റെ പതിനഞ്ച് വർഷത്തെ ക്രിക്കറ്റ് ജീവിതത്തെയും നേരിട്ട ഉയർച്ച-താഴ്‌ച്ചകളെയും കുറിച്ച് വീഡിയോയിൽ ഷമി വിവരിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ ആത്മവിശ്വാസവും ഇച്ചാശക്തിയും പ്രധാനമാണെന്ന് ഷമി പറഞ്ഞു.

“പട്ടം പറത്തുകയോ ബൗൾ ചെയ്യുകയോ കാർ ഓടിക്കുകയോ ആവട്ടെ, എന്തുചെയ്താലും ആത്മവിശ്വാസം പ്രധാനമാണ്.15 വർഷത്തിന് ശേഷവും എനിക്ക് ഈ പട്ടം പറത്താൻ കഴിയും. ആത്മവിശ്വാസമാണ് ഏതുജോലിയെയും എളുപ്പമാക്കുന്നത്,”ഷമി പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമ്പോൾ, എല്ലാവരും നിങ്ങളെ പിന്തുണയ്‌ക്കുന്നു, എന്നാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് നിങ്ങളുടെ കൂടെ നിൽക്കുന്നത് ആരാണെന്ന് അറിയാനാവുക. മികച്ച ഫോമിലായിരിക്കുമ്പോൾ കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പരിക്കുകൾ കളിക്കാരെ കൂടുതൽ ശക്തരാക്കുമെന്നും ഷമി പറഞ്ഞു.

After testing times & a long wait, he is back to don the blues 💙

For Mohd. Shami, it's only "UP & UP" 👆🏻 from here on

WATCH 🎥🔽 #TeamIndia | #INDvENG | @MdShami11 | @IDFCFIRSTBank https://t.co/V03n61Yd6Y

— BCCI (@BCCI) January 22, 2025

 

2023 ഐസിസി ലോകകപ്പിലാണ് ഷമി ഇന്ത്യക്കായി അവസാനമായി കളിച്ചത്. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബൗളറും ഷമിയായിരുന്നു. എന്നാൽ പരിക്ക് വില്ലനായതോടെ ഐസിസി ടി20 ലോകകപ്പ് ഉൾപ്പെടെ നിരവധി പരമ്പരകൾ താരത്തിന് നഷ്ടമായി. 2013ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 ടെസ്റ്റുകളും 101 ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 11 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 448 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബുമ്രയുടെ പരിക്കിൽ അനിശ്ചിതത്വം തുടരുമ്പോൾ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയുടെ പങ്ക് നിർണായകമാകുമെന്നുറപ്പാണ്.

Tags: bccivideoinjuryMohammed Shamiindian teamcomebackkite Flyingone year break
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies