ആതിരയെ കട്ടിലിലേക്ക് ക്ഷണിച്ചു, സ്നേഹത്തോടെ ചേർത്തുപിടിച്ച് കഴുത്തിൽ കത്തിയിറക്കി; പ്രതി ജോൺസണിന്റെ മൊഴി പുറത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആതിരയെ കട്ടിലിലേക്ക് ക്ഷണിച്ചു, സ്നേഹത്തോടെ ചേർത്തുപിടിച്ച് കഴുത്തിൽ കത്തിയിറക്കി; പ്രതി ജോൺസണിന്റെ മൊഴി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 11:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കഠിനംകുളം ആതിരാ കൊലക്കേസിൽ പ്രതി ജോൺസണിന്റെ നിർണായക മൊഴി പുറത്ത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട ആതിര തന്നെ ഒഴിവാക്കുമെന്ന് തോന്നിയപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് ജോൺസൺ കുറ്റസമ്മതം നടത്തി.

കൃത്യം നടന്ന ദിവസം രാവിലെ പെരുമാതുറയിലെ ലോഡ്ജ് മുറിയിൽ നിന്ന് ആതിരയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ജോൺസണെത്തിയിരുന്നു. ഭർത്താവും മകനും പുറത്തുപോകുന്നതുവരെ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് നിന്ന ജോൺസൺ വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പിച്ച സമയത്താണ് ചെന്നുകയറിയത്. കുട്ടിയെ ആതിര സ്കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ പതുങ്ങി നിൽക്കുകയായിരുന്നുവെന്നും പൊലീസിന് ജോൺസൺ മൊഴി നൽകി.

വീട്ടിലെത്തി ആതിരയെ കണ്ടതിന് ശേഷം ചായ ചോദിച്ചു. ചായ തിളപ്പിക്കാനായി ആതിര അടുക്കളയിൽ പ്രവേശിച്ച സമയത്ത് കയ്യിൽ കരുതിയ കത്തി കട്ടിലിലെ മെത്തയ്‌ക്കടിയിൽ ഒളിപ്പിച്ചു. ചായയുമായി വന്നപ്പോൾ ആതിരയെ കട്ടിലിലേക്ക് ക്ഷണിക്കുകയും സ്നേഹത്തോടെ ഇടപെടുന്നതിനിടെ യുവതിയുടെ കഴുത്തിൽ കത്തി കത്തിയിറക്കുകയുമായിരുന്നു.

കൊല നടത്തിയതോടെ പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ ചോരപുരണ്ടപ്പോൾ ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു പ്രതി. ആതിരയുടെ സ്കൂട്ടറെടുത്താണ് പോയത്. രാവിലെ ഒമ്പത് മണിക്ക് ആതിരയുടെ വീട്ടിലെത്തുകയും 9.30ഓടെ കൃത്യം നടത്തി കടന്നുകളയുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ആതിരയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ജോൺസണിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന വീട്ടമ്മയെ ഇൻസ്റ്റഗ്രാം സുഹൃത്ത് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചുവന്നപ്പോഴാണ് ആതിര മരിച്ചുകിടക്കുന്നത് കാണാനിടയായത്. സംഭവത്തിൽ പ്രതി ജോൺസണെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags: Athira MurderKadinamkulam Murder Case
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies