അധികാരമില്ലാത്ത കാര്യങ്ങളിൽ നിയമസഭയിൽ പ്രമേയം ഉൾപ്പെടെ പാസാക്കുന്നു; ഭരണഘടനയെ എങ്ങനെ കൊല്ലാമെന്ന ഗവേഷണത്തിലാണ് കേരള സർക്കാരെന്ന് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധികാരമില്ലാത്ത കാര്യങ്ങളിൽ നിയമസഭയിൽ പ്രമേയം ഉൾപ്പെടെ പാസാക്കുന്നു; ഭരണഘടനയെ എങ്ങനെ കൊല്ലാമെന്ന ഗവേഷണത്തിലാണ് കേരള സർക്കാരെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 09:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭരണഘടനയെപ്പറ്റി വാതോരാതെ സംസാരിക്കുകയും ഭരണഘടനയെ എങ്ങനെ കൊല്ലാമെന്ന ഗവേഷണം നടത്തുകയുമാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ . ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ സംഭാവനകളെ ഉയർത്തിക്കാട്ടിയുള്ള ‘സംവിധാൻ ഗൗരവ് അഭിയാൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം നിർവ്വഹിച്ചു. എക്കാലത്തും ഭരണഘടനയെയും ഭരണഘടനാ ശില്പിയെയും തള്ളിക്കളയുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ ഭരണഘടനാ നിർമ്മാണത്തിൽ അംബേദ്കർ വഹിച്ച പങ്ക് ചെറുതല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭരണഘടന അഭിമാനം എന്ന പേരിൽ ഒരു വർഷം നീളുന്ന പരിപാടിയാണ് രാജ്യവ്യാപകമായി നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.

പാർലമെന്റിന്റെയും നിയമസഭയുടെയും അധികാരങ്ങളെക്കുറിച്ച് ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ പാർലമെന്റ് പാസാക്കുന്ന എല്ലാ നിയമത്തിനുമെതിരായ നിലകൊള്ളുന്ന നിലപാടാണ് കേരള നിയമസഭ സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിലുൾപ്പെടെ ഇടതുസർക്കാരിന്റെ പ്രവർത്തികൾ അതാണ് വ്യക്തമാക്കുന്നത്. നിയമസഭകൾക്ക് അധികാരമില്ലാത്ത കാര്യങ്ങളിൽ കേരള നിയമസഭ പ്രമേയം ഉൾപ്പെടെ പാസാക്കുകയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണഘടനയെ അട്ടിമറിക്കാനാണ് ഓരോ ദിവസവും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. ഭരണഘടനയെ ദുരുപയോഗം ചെയ്ത ആദ്യ സംസ്ഥാനം കേരളമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നവരെ സംരക്ഷിക്കാനാണ് കേരളത്തിലെ സർക്കാർ ഇടപെടുന്നത്. ഇത്രയധികം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടക്കുന്ന കേരളത്തിൽ അതിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീംകോടതി വരെ സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവാക്കി പോകുകയാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Tags: കെ. സുരേന്ദ്രൻഭരണഘടനകേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിഡോ.ബി.ആർ.അംബേദ്കർസംവിധാൻ ഗൗരവ് അഭിയാൻ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies