ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എഐ നിർമ്മിത ചിത്രങ്ങൾ. കുംഭമേളയിലെ സന്യാസിമാരായി രൂപമാറ്റം വരുത്തിയ താരങ്ങളുടെ എഐ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. കോലിയും എംഎസ് ധോണിയുമുൾപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രസകരമായ വേഷപ്പകർച്ച നൽകിയിരിക്കുന്നത്.
@thebharatarmy എന്ന ഇൻസ്റ്റഗ്രാം പേജിലാണ് താരങ്ങളുടെ AI നിർമ്മിത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. “വെൻ മഹാകുംഭ് മീറ്റ്‌സ് ക്രിക്കറ്റ്” എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എംഎസ് ധോണി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ ഇതിലുണ്ട്.
തങ്ങളുടെ പ്രിയ താരങ്ങളുടെ സന്യാസിവേഷം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. ജനുവരി 23നാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ഒരു ലക്ഷത്തിലധികം ലൈക്കുകളും കമന്റുകളും പോസ്റ്റിന് ലഭിച്ചു. ഉപയോക്താക്കൾ തങ്ങളുടെ പ്രിയ താരങ്ങളുടെ മാറ്റം കണ്ട് അത്ഭുതപ്പെട്ടു. ചിലർ കോലിയുടെ ചിത്രം നിരാശപ്പെടുത്തിയെന്നും മറ്റുചിലർ ചിരിയടക്കാനാവുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഉപയോക്താക്കളിൽ ചിലർ തങ്ങൾക്കിഷ്ടമുള്ള താരങ്ങളുടെ പേരുകൾ നിർദേശിക്കുകയും ചെയ്തു.
View this post on Instagram















