2024 ലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിൽ തിളങ്ങിയ 11 താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. ഇന്ത്യയിലേക്ക് ഒരു പതിറ്റാണ്ടിന് ശേഷം ടി20 ലോകകപ്പെത്തിച്ച രോഹിത് ശർമയാണ് ടീമിന്റെ ക്യാപ്റ്റൻ.
ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. പാകിസ്താൻ താരം ബാബർ അസമും ടീമിലുണ്ട്. വിൻഡീസ് താരം നിക്കോളാസ് പൂരനാണ് വിക്കറ്റ് കീപ്പർ.
ICC T20I മെൻസ് ടീം ഓഫ് ദി ഇയർ 2024 : രോഹിത് ശർമ (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്
ജൂണിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ മാച്ച് വിന്നിംഗ് പ്രകടനം കാഴ്ചവച്ചെങ്കിലും വിരാട് കോലിക്ക് ഐസിസി ടീമിൽ ഇടം നേടാനായില്ല. കഴിഞ്ഞ വർഷം ബാർബഡോസിൽ ഇന്ത്യ ലോക കിരീടം ഉയർത്തിയതിനുപിന്നാലെ രോഹിത് ശർമയും വിരാട് കോലിയും ടി20 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു.