സംഗീതജീവിതത്തിന്‌ രാജ്യത്തിന്റെ ബഹുമതി; എല്ലാം ഈശ്വരാനുഗ്രഹം, പത്മശ്രീ പുരസ്കാരം തീർത്തും അപ്രതീക്ഷിതമായ നേട്ടമെന്ന് കെ. ഓമനക്കുട്ടിയമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഗീതജീവിതത്തിന്‌ രാജ്യത്തിന്റെ ബഹുമതി; എല്ലാം ഈശ്വരാനുഗ്രഹം, പത്മശ്രീ പുരസ്കാരം തീർത്തും അപ്രതീക്ഷിതമായ നേട്ടമെന്ന് കെ. ഓമനക്കുട്ടിയമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 02:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് സം​ഗീതജ്ഞ കെ. ഓമനക്കുട്ടിയമ്മ. തീർത്തും അപ്രതീക്ഷിതമായ നേട്ടമാണെന്നും അച്ഛനമ്മമാർക്കും ഭർത്താവിനും ​ഗുരുക്കന്മാർക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

അഞ്ചൽ പനയംഞ്ചേരിയിലെ ക്ഷേത്രത്തിൽ തുലാഭാരം ഉണ്ടായിരുന്നു. അതിന് പോയി വന്നപ്പോഴാണ് ഈ വാർത്ത വരുന്നത. ഈശ്വരാനു​ഗ്രഹമാണെന്ന് ഓമനക്കുട്ടിയമ്മ പറഞ്ഞു. അച്ഛനമ്മമാരുടെയും ഭർത്താവിന്റെയും അനു​ഗഹ്രം കൊണ്ടാണ് തനിക്ക് പുരസ്കാരം ലഭിച്ചത്. എന്നെക്കാളും കഴിവുള്ളവരുണ്ടാകാം. അവരൊക്കെ ഉള്ളപ്പോഴും തനിക്ക് പുരസ്കാരം ലഭിച്ചത് ഭാ​ഗ്.മായി കരുതുന്നുവെന്നും അവർ ജനം ടിവിയോട് പറഞ്ഞു.

അച്ഛനാണ് ആദ്യ ​ഗുരു. ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, ജിഎൻ ബാലസുബ്രഹ്മണ്യം, മാവേലിക്കര പ്രഭാവർമ തുടങ്ങിയവരാണ് തന്റെ ​ഗുരുക്കന്മാരെന്നും അവർ പറ‍ഞ്ഞു. എന്നിലൂടെ അവരെയാണ് താൻ സ്മരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ആറ് പതിറ്റാണ്ടിലേറെ നീണ്ട സം​ഗീതജീവിതത്തിനാണ് പത്മശ്രീ ബഹുമതി ലഭിച്ചിരിക്കുന്നത്. 24-ാം വയസിൽ മദ്രാസ് മ്യൂസിക് അക്കാദമിയിൽ കച്ചേരി അവതരിപ്പിച്ചു. സം​ഗീതപഠനത്തിലേക്ക് തിരിയാൻ പ്രേരണയായത് ജിഎൻ ബാലസുബ്രഹ്മണ്യമാണ്. ആകാശവാണിയിലെ അനൗൺസർ ജോലി രാജി വച്ചാണ് അദ്ധ്യാപികയായത്. കെഎസ് ചിത്രയടക്കം നിരവധി പ്രമുഖർ ഓമനക്കുട്ടിയമ്മയുടെ ശിഷ്യരായിട്ടുണ്ട്. സം​ഗീത സംവിധായകനായിരുന്ന എംജി രാധാകൃഷ്ണൻ, ​ഗായകൻ എംജി ശ്രീകുമാർ എന്നിവർ സഹോദരങ്ങളാണ്.

കർണാടക സംഗീതജ്ഞനായിരുന്ന മലബാർ ​ഗോപാലൻ നായരുടെയും സം​ഗീതാദ്ധ്യാപിക ഹരിപ്പാട് മേടയിൽ കമലാക്ഷി മാരാസ്യാരുടെയും മകളായി 1943-ൽ ഹരിപ്പാടാണ് കെ. ഓമനക്കുട്ടിയമ്മയുടെ ജനനം. പത്താം വയസിൽ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിലായിരുന്നു അരങ്ങേറ്റം. സുവോളജിയിൽ ബിരുദമെടുത്ത ശേഷം സം​ഗീത കോളേജിൽ നിന്ന് ​ഗാനപ്രവീണും പിന്നീട് തിരുവനന്തപുരം ​ഗവ. വനിതാ കോളേജിൽ നിന്ന് സം​ഗീതത്തിൽ ബിരുദാന്തര ബിരുദവും നേടി.

Tags: padma awardmusicianK Omanakuttyamma
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies