പാട്ടുപാടിയ മന്ത്രിയെ കൂകി വിളിച്ച് ജനങ്ങൾ; രാധയുടെ വീട്ടിലെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ കാറിന് മുൻപിൽ കിടന്നും ഇരുന്നും പ്രതിഷേധിച്ച് നാട്ടുകാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാട്ടുപാടിയ മന്ത്രിയെ കൂകി വിളിച്ച് ജനങ്ങൾ; രാധയുടെ വീട്ടിലെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ കാറിന് മുൻപിൽ കിടന്നും ഇരുന്നും പ്രതിഷേധിച്ച് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 07:55 pm IST
Facebook
Twitter
WhatsAppTelegram

മാനന്തവാടി: കടുവ കടിച്ചുകൊന്ന രാധയുടെ പഞ്ചാരക്കൊല്ലിയിലെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രന് കൂകിവിളി. ഉച്ചയ്‌ക്ക് ശേഷമാണ് മന്ത്രി രാധയുടെ വീട് സന്ദർശിക്കാൻ എത്തിയത്. വീട്ടിലേക്കുള്ള വഴിയിലുടനീളം നാട്ടുകാർ സംഘടിച്ചിരുന്നു.

രാധയെ കടുവ കടിച്ചുകൊന്നത് കാടിനകത്ത് വെച്ചാണെന്നും പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആയിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. കടുവയെ വെടിവെച്ചു കൊല്ലാൻ വൈകുന്നതിൽ നാട്ടുകാർ വലിയ രോഷത്തിലാണ്. ഇതിനിടയിലാണ് വൈകിയുള്ള മന്ത്രിയുടെ സന്ദർശനം. ഇന്നലെ രാധയുടെ മൃതദേഹം സംസ്‌കരിച്ച ശേഷവും പഞ്ചാരക്കൊല്ലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതിനിടെ ഇന്നലെ കോഴിക്കോട് ഫാഷൻ ഷോയിൽ മന്ത്രി എ.കെ ശശീന്ദ്രൻ പാട്ടുപാടി പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ജനങ്ങൾ കടുവാ ആക്രമണ ഭീതിയിൽ കഴിയുമ്പോഴായിരുന്നു മന്ത്രിയുടെ പാട്ടും ആഘോഷവും ഇതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. നാട്ടുകാരുടെ രോഷപ്രകടനത്തിന് ഇതും കാരണമായി. രാധയുടെ വീടിന് 20 മീറ്റർ അകലെ മുതൽ തന്നെ മന്ത്രിയെ തടയാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുൻപിൽ കിടന്നും ഇരുന്നും ഇവർ റോഡിൽ തുടർന്നു. പിന്നീട് മന്ത്രിയുടെ വാഹനത്തിന് മുൻപിലും നാട്ടുകാർ ഇതേ പ്രതിഷേധം തുടർന്നു. കാറിനുള്ളിൽ ഇരുന്ന മന്ത്രി പുറത്തിറങ്ങാൻ തയ്യാറായില്ല.

പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ് പണിപ്പെട്ട് മന്ത്രിയുടെ വാഹനം രാധയുടെ വീട്ടിലേക്ക് എത്തിച്ചു. വാഹനത്തിൽ നിന്നിറങ്ങി വീടിനുള്ളിലേക്ക് കയറിയ മന്ത്രിയെ നോക്കി വീടിന് സമീപം നിന്ന നാട്ടുകാർ കൂകിവിളിച്ചു. ഒന്നും മിണ്ടാതെ വീടിനുള്ളിലേക്ക് കയറിയ മന്ത്രി രാധയുടെ രണ്ട് മക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. മകന് ജോലി നൽകുന്ന കാര്യങ്ങൾ ഉൾപ്പെടെ സംസാരിച്ചു. രണ്ടുപേരെയും ചേർത്തുപിടിച്ച് ഫോട്ടോയ്‌ക്കും പോസ് ചെയ്തു. മാനന്തവാടി ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ പ്രതിഷേധക്കാരെ നേരിടാൻ സ്ഥലത്തുണ്ടായിരുന്നു.

ഇവിടെ നിന്നിറങ്ങിയ മന്ത്രി പിന്നീട് പ്രിയദർശിനി പ്ലാന്റേഷനിലേക്കാണ് പോയത്. അവിടെ വെച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തി. പ്രതിഷേധമുണ്ടാകുന്ന് സ്വാഭാവികമാണെന്നും ആ പ്രതിഷേധം രോഷപ്രകടനമായി മാറുമെന്നും മന്ത്രി സമ്മതിച്ചു. അതിവിടെ കുറെക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ കൂടെ നിൽക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 29 ന് വീണ്ടും ആലോചനായോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Tags: വനംമന്ത്രിമാനന്തവാടിTiger Attack Wayanadകടുവ ആക്രമണംപഞ്ചാരക്കൊല്ലിമന്ത്രി എ.കെ ശശീന്ദ്രൻഎ.കെ ശശീന്ദ്രന് കൂകിവിളി
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies