അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 09:31 pm IST
Facebook
Twitter
WhatsAppTelegram

അബുദബി; അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിന്റെ വാർഷികാഘോഷ പരിപാടിയായ ഇന്ത്യ ഫെസ്റ്റിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയറാം റായ് യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐഎസ്‌സി, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, ട്രഷറർ ദിനേശ് പൊതുവാൾ തുടങ്ങിയവർ സംസാരിച്ചു. ഭാരതത്തിന്റെ സാംസ്‌കാരികത്തനിമയും ഭക്ഷ്യവിഭവങ്ങളുടെ രുചി വൈവിധ്യങ്ങളും വിളിച്ചോതുന്നതായിരുന്നു ഇന്ത്യ ഫെസ്റ്റിന്റെ ആദ്യ ദിവസം. രഞ്ജിനി ജോസ്, നിരഞ്ച് സുരേഷ്, പ്രദീപ് ബാബു എന്നിവർ ഒരുക്കിയ സംഗീത വിരുന്ന് ഇന്ത്യ ഫെസ്റ്റിന് ഹരം പകർന്നു.

വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ,വിദ്യാർഥികളുടെ എക്‌സിബിഷൻ, വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും സ്റ്റാളുകൾ, സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മയുടെയും നേതൃത്വത്തിലുള്ള ഭക്ഷണ ശാലകൾ എന്നിവയെല്ലാം ഇന്ത്യാ ഫെസ്റ്റിന്റെ പ്രത്യേകതകളാണ്.

പത്ത് ദിർഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുത്ത് എത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വർണമാണ് സമ്മാനം. കൂടാതെ 5 പേർക്കു വീതം 8 ഗ്രാം സ്വർണ നാണയം, ടെലിവിഷൻ, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, എയർ ഫ്രയർ തുടങ്ങി വിലപിടിച്ച മറ്റു സമ്മാനങ്ങളും നൽകുന്നുണ്ട്.

Tags: abudhabiSUBഅബുദാബി ഇന്ത്യാ സോഷ്യൽ സെന്റർഇന്ത്യാ ഫെസ്റ്റ് 2025India Fest 2025India Social cultural centre
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies